o നെയ്യമൃത് സംഘം പയ്യാവൂർ ഊട്ടുത്സവത്തിനായി പുറപ്പെട്ടു
Latest News


 

നെയ്യമൃത് സംഘം പയ്യാവൂർ ഊട്ടുത്സവത്തിനായി പുറപ്പെട്ടു

 നെയ്യമൃത് സംഘം പയ്യാവൂർ  ഊട്ടുത്സവത്തിനായി പുറപ്പെട്ടു.



മാഹി: കോപ്പാലം പുത്തൻ മഠം വയത്തൂരപ്പൻ ശിവക്ഷേത്രത്തിലെ നെയ്യമൃത് സംഘം പയ്യാവൂർ ഊട്ടുത്സത്തിനായി ഓങ്കാര മന്ത്ര ധ്വനികളോടെ ഇന്നലെ രാത്രി പയ്യാവൂരിലേക്ക് യാത്ര പുറപ്പെട്ടു.കഴിഞ്ഞ കുംഭ സംക്രമ ദിനത്തിലാണ് മഠം കാരണവർ പറമ്പത്ത് രാധാകൃഷ്ണൻ നായരുടെ നേതൃത്വത്തിലുള്ള എട്ടംഗ സംഘം വ്രതം നോറ്റ് മഠത്തിൽ പ്രവേശിച്ചത്

      ഇന്നലെ രാത്രി നെയ്യ് നിറച്ച കിണ്ടികളുമായി പുറപ്പെട്ട സംഘം ഇന്ന്  രാവിലെ നെയ് സമർപ്പിച്ചു' - നാളെയാണ് പ്രധാന ചടങ്ങായ നെയ്യാട്ടം - നെയ്യാട്ടത്തിന് ശേഷം നടക്കുന്ന അടിയിലൂണിന് ശേഷം സംഘം നാട്ടിലേക്ക് മടങ്ങും



Post a Comment

Previous Post Next Post