ചവോക്കുന്ന് വാട്ടർ ടാങ്ക് റോഡ് ഉദ്ഘാടനം ചെയ്തു
ന്യൂമാഹി : ന്യൂമാഹി ഗ്രാമപഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം പൂർത്തീകരിച്ച ചവോക്കുന്ന് വാട്ടർ ടാങ്ക് റോഡ് ന്യൂമാഹി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം.കെ. സെയ്തു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം കെ. വത്സല അധ്യക്ഷത വഹിച്ചു. എ.വി അശോകൻ പ്രസംഗിച്ചു. 150 മീറ്റർ നീളത്തിൽ 5,96,000 രൂപ ചെലവഴിച്ചാണ് റോഡ് നിർമ്മാണം പൂർത്തിയാക്കിയത്.

Post a Comment