o മാഹി പി.കെ. രാമൻ മെമ്മോറിയൽ ഹൈ സ്ക്കൂൾ വാർഷികം ആഘോഷിച്ചു.
Latest News


 

മാഹി പി.കെ. രാമൻ മെമ്മോറിയൽ ഹൈ സ്ക്കൂൾ വാർഷികം ആഘോഷിച്ചു.

 മാഹി പി.കെ. രാമൻ മെമ്മോറിയൽ ഹൈ സ്ക്കൂൾ വാർഷികം ആഘോഷിച്ചു. 



മാഹി: പി.കെ. രാമൻ മെമ്മോറിയൽ ഹൈ സ്ക്കൂളിൻ്റെ 34ാം വാർഷികം ആഘോഷിച്ചു. മുൻ നഗര സഭ വൈസ് പ്രസിഡന്റും ശ്രീകൃഷ്ണ ക്ഷേത്രം പ്രസിഡൻ്റുമായ .പി.പി.വിനോദൻ്റെ അധ്യക്ഷതയിൽ മാഹി എം. എൽ.എ.  രമേഷ് പറമ്പത്ത് ഉത്ഘാടനം ചെയ്തു. മാഹി സി.ഇ ഓ  എം. എം തനൂജ മുഖ്യപ്രഭാഷണം നടത്തി. ന്യൂമാഹി എം.എം ഹയർ സെക്കൻഡറി സ്കൂൾ ഹെഡ് മാസ്റ്റർ  അബ്ദുൾ അസീസ് , എഡ്യുക്കേഷൻ കമ്മിറ്റി ചെയർമാൻ  പി.സി ദിവാനന്ദൻ മാസ്റ്റർ, പി.ടി.എ പ്രസിഡണ്ട്  ടി. ആർ. സുജ എന്നിവർ ആശംസ നേർന്നു. ഹെഡ് മിസ്ട്രസ്   സി.പി. ഭാനുമതി സ്വാഗതം പറഞ്ഞു. മാനേജർ  കെ. അജിത് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. പി.ടി.എ സെക്രട്ടറി  പി.വി.നിമ്മി നന്ദി പറഞ്ഞു. വിവിധ കലാപരിപാടികളും ഉണ്ടായി. സുനിത, ഭാഗ്യലക്ഷ്മി, ശരണ്യ, ആശ്രിത്, വിജിത്ത്, സുഗേഷ്, മനോജ്, ബിന്ദു, അഖില, മുതലായവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post