ഫുട്പാത്ത് കയ്യേറി പെട്ടികട
സ്ഥാപിച്ചു.
മാഹി : ഫുട്പാത്ത് പെട്ടികടസ്ഥാപിച്ചു. മുഴപ്പിലങ്ങാട് - മാഹി ബൈപ്പാസിൻ്റെ പള്ളൂരിലെ സർവീസ് റോഡിലാണ് ഈ അനധികൃത കയ്യേറ്റം നടന്നത്. ആറ്റാകൂലോത്ത് കോളനിക്കരികിലായാണ് ഫുട്പാത്ത് കയ്യേറി പെട്ടികട സ്ഥാപിച്ചത്. നിരവധി പെട്രോൾ പമ്പുകൾ ഈ പ്രദേശത്ത് ഉള്ളതിനാൽ വലിയ വാഹനങ്ങൾ അടക്കം ഇതു വഴി പോവുന്നതിനാൽ ഈ സർവീസ് റോഡിൽ നല്ല തിരക്കാണ്. പള്ളൂർ ശ്രീനാരായണ ഹൈസ്കൂൾ, കസ്തൂർബ ഗാന്ധി ഗവ. ഹൈസ്കൂൾ എന്നിവിടങ്ങളിലേക്കുള്ള വിദ്യാർത്ഥികൾ അടക്കം നിരവധി പേർ കാൽനടയായി പോവുന്ന ഫുട്പാത്ത് കയ്യേറിയതിനാൽ അവർ റോഡിലേക്ക് ഇറങ്ങി നടക്കുന്നത് വൻ അപകടങ്ങൾക്ക് ഇടയാകുമെന്നാാണ് പൊതു ജന സംസാരം.

Post a Comment