o എം.എസ്.എഫ് നേതാവിന് അക്രമത്തിൽ പരിക്കേറ്റു
Latest News


 

എം.എസ്.എഫ് നേതാവിന് അക്രമത്തിൽ പരിക്കേറ്റു

 എം.എസ്.എഫ് നേതാവിന് അക്രമത്തിൽ പരിക്കേറ്റു



പള്ളൂർ: അക്രമത്തിൽ തലശ്ശേരി മണ്ഡലം എം.എസ്.എഫ്  ജനറൽ സെക്രട്ടറി സഫ് വാൻ മേക്കുന്നിന് പരിക്കേറ്റു.

ഞായറാഴ്ച രാത്രി 8.30 ഓടെയാണ് സംഭവം. ചൊക്ലിയിൽ നിന്ന് തലശ്ശേരിയിലേക്കുള്ള യാത്രാ മധ്യേ പള്ളൂർ നിടുമ്പ്രം രാമകൃഷ്ണ എൽ.പി സ്കൂളിനടുത്ത് വെച്ചാണ് അക്രമം നടന്നത്. സ്കൂട്ടറിലെത്തിയ മൂന്നംഗ സംഘം കഴുത്തിന് പിടിച്ച് മുഖത്തും തലയ്ക്കും ക്രൂരമായി മർദ്ദിക്കുകയായിരുന്നു. താടിയെല്ലിന് പരിക്കേറ്റിട്ടുണ്ട്.

കൂടെയുണ്ടായിരുന്ന സുഹൃത്ത്  സമീനും പരിക്കേറ്റു. ഇരുവരെയും തലശ്ശേരി ഇന്ധിരാഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പള്ളൂർ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. പള്ളൂർ സി.എച്ച്. സെൻ്റർ പ്രസിഡൻ്റ് ചങ്ങരോത്ത് ഇസ്മായിൽ, മുസ്ലിം ലീഗ്, യൂത്ത് ലീഗ് നേതാക്കളായ  പി.സി. റിസാൽ, റഷീദ് തലായി, തഫ്ളിം മാണിയാട്ട്, തഷ് രീഫ്, അഫ്സൽ മട്ടാമ്പ്രം തുടങ്ങിയവർ പരിക്കേറ്റവരെ സന്ദർശിച്ചു.

Post a Comment

Previous Post Next Post