o സൗണ്ട് സിസ്റ്റം സംഭാവന ചെയ്തു .
Latest News


 

സൗണ്ട് സിസ്റ്റം സംഭാവന ചെയ്തു .

 

സൗണ്ട് സിസ്റ്റം സംഭാവന ചെയ്തു .



ചൊക്ലി : രാമവിലാസം ഹയർ സെക്കണ്ടറി സ്‌കൂളിലെ എൻ സി സി കേഡറ്റ് സർജന്റ് മേജർ ശ്രീഭദ്ര എസ് തനിക്ക് ലഭിച്ച സ്‌കോളർഷിപ്പ് തുക ഉപയോഗിച്ച് എൻ സി സി യൂണിറ്റിന് സൗണ്ട് സിസ്റ്റം സംഭാവന ചെയ്തു .



എൽ. എസ്, എസ്, യു എസ് എസ് ഇൻസ്പെയർ അവാർഡ് വിന്നർ, സ്കൂൾ ശാസ്ത്ര മേളയിൽ സ്റ്റേറ്റ് തലത്തിലേക്കു പങ്കെടുക്കുകയും ചെയ്തു.


എൻ. സി. സി. യുടെ കാലിക്കറ്റ്‌ ബെസ്റ്റ് കേഡറ്റ് അവാർഡും ലഭിച്ച കുട്ടി ആണ് ശ്രീഭദ്ര.


പരിപാടിയുടെ ഔപചാരിക ഉത്ഘാടനം വൺ കേരള ആർട്ടിലറി ബാറ്ററി എൻ സി സി യുടെ സുബേദാർ മേജർ എഡ്‌വിൻ ജോസ് നിർവഹിച്ചു .സ്‌കൂൾ മാനേജർ  പ്രസീത് കുമാർ സൗണ്ട് സിസ്റ്റം സർജന്റ് മേജർ ശ്രീഭദ്രയിൽ ഏറ്റുവാങ്ങി .സ്‌കൂൾ പ്രിൻസിപ്പാൾ പ്രശാന്തൻ തച്ചാറത് അധ്യക്ഷനായ ചടങ്ങിൽ സ്‌കൂൾ ഹെഡ് മാസ്റ്റർ  പ്രദീപ് കിനാത്തി ,ഡെപ്യൂട്ടി ഹെഡ് മിസ്ട്രീസ് സ്മിത .എൻ ,സ്റ്റാഫ് സെക്രട്ടറി എ .രചീഷ് ,എൻ സി സി ഓഫീസർ  ടി .പി .രാവിദ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു .സീനിയർ കേഡറ്റ് സർജന്റ് മേജർ കിരൺ ബേദി .എസ് നന്ദി പ്രകാശിപ്പിച്ചു .

Post a Comment

Previous Post Next Post