ലഹരി വിരുദ്ധ റാലി നടത്തി.
ചൊക്ലി ഈസ്റ്റ് പള്ളൂർ
ഒ.ഖാലിദ് മെമ്മോറിയൽ ഇംഗ്ലീഷ് ഹൈസ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും ഒരുമിച്ച് "Addiction kills: prevention Heals" എന്ന പ്രമേയത്തെ ആധാരമാക്കി "Revive" എന്ന പേരിൽ ലഹരി ബോധവൽക്കരണ ക്യാമ്പയിൻ നടത്തി.
പള്ളൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ റിനിൽകുമാർ ഫ്ലാഗ് ഓഫ് നിർവഹിച്ചു ചൊക്ലി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം . ഒ ചന്ദ്രൻ, പള്ളൂർ സബ് ഇൻസ്പെക്ടർ നദീർ എന്നിവർ വിദ്യാർത്ഥികളോട് സംവദിച്ചു .
സ്കൂൾ പ്രിൻസിപ്പാൾ ശരീഫ് കെ മുഴിയോട്ട് അധ്യക്ഷത വഹിച്ച ചടങ്ങിൽ മാനേജർ ഹൈദരലി നൂറാനി സ്വാഗതവും ഹെഡ് ഗേൾ ഫാത്തിമത്തുൽ ഫിസ നന്ദിയും പറഞ്ഞു.
പ്രശസ്ത മോട്ടിവേറ്ററും ലഹരി വിരുദ്ധ ക്യാമ്പയിനറുമായ റഫീഖ് അണിയാരം ഉദ്ബോധന ക്ലാസ് നടത്തി.
അനുദിനം അറിഞ്ഞും അറിയാതെയും നമ്മളിലേക്ക് എത്തിക്കൊണ്ടിരിക്കുന്ന ലഹരി എന്ന മഹാവിപത്തിനെ മനസ്സുകൊണ്ടും ശരീരംകൊണ്ടും വെറുക്കാനും എതിർക്കാനും നാം സദാ സന്നദ്ധരാവേണ്ടതുണ്ടെന്നും പരമാവധി അത്തരം ചതിക്കുഴികളെ മനസ്സിലാക്കി അകറ്റി നിർത്തണമെന്നും വിഷയം അവതരിപ്പിച്ച പ്രമുഖ വ്യക്തിത്വങ്ങൾ സംസാരിച്ചു.
ലഹരികളുടെ ചതിക്കുഴികളെ കൂടുതൽ മനസ്സിലാക്കുന്നതിനും അകറ്റിനിർത്തുന്നതിനും വിദ്യാർത്ഥികളിലും പൊതുജനങ്ങളിലും ഒരു അവബോധം സൃഷ്ടിക്കാൻ ഈ ഒരു പദ്ധതി ഉപകാരപ്പെട്ടു.
11 ഗിന്നസ് റെക്കോർഡുകൾ തൻ്റെ പേരിലാക്കിയ ഒ ഖാലിദ് സ്കൂളിലെ പൂർവ വിദ്യാർത്ഥിയും എൽകെജിയിൽ പഠിക്കുന്ന ഫാദിയ ഫായിസ് എന്ന വിദ്യാർത്ഥിനിയുടെ പിതാവുമായ ഡോക്ടർ ഗിന്നസ് ഫായിസ് നാസർ ലഹരി വിരുദ്ധ ഡെമോൺസ്ട്രേഷൻ റാലിയെ പ്രൗഢമാക്കി.
സ്കൂൾ പ്രിൻസിപ്പാൾ ശരീഫ് കെ മൂഴിയോട്ട്,സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡണ്ട് താജുദ്ദീൻ ഹാജി , മാനേജർ ഹൈദരലി നൂറാനി പിടിഎ പ്രസിഡണ്ട് അഷ്റഫ് , സീനിയർ അസിസ്റ്റന്റ് സംഗീത കെ ടി , അക്കാഡമിക് കോഡിനേറ്റർ പ്രിൻഷ സി. സദർ മുഅല്ലിം സി ടി മുഹമ്മദ് സഖാഫി, അബ്ദുൽ കരീം അഹ്സനി , മഷ്ഹൂർ നൂറാനി, ടീച്ചർമാരായ ശ്രീപ , ബിന്ദു പി.ടി ,നശീല, അസലഹ എന്നിവർ പരിപാടികൾ സംബന്ധിക്കുകയും നേതൃത്വം നൽകുകയും ചെയ്തു.
Post a Comment