o മയ്യഴി ഫുട്‌ബാൾ ടൂർണ്ണമെൻ്റിൽ സൂപ്പർ സ്റ്റുഡിയോ മലപ്പുറം ഫൈനലിൽ
Latest News


 

മയ്യഴി ഫുട്‌ബാൾ ടൂർണ്ണമെൻ്റിൽ സൂപ്പർ സ്റ്റുഡിയോ മലപ്പുറം ഫൈനലിൽ

 * *മയ്യഴി ഫുട്‌ബാൾ ടൂർണ്ണമെൻ്റിൽ സൂപ്പർ സ്റ്റുഡിയോ മലപ്പുറം ഫൈനലിൽ* 



മാഹി സ്പോർട്സ് ക്ലബ്ബ് ലൈബ്രറി & കലാസമിതിയുടെ ആഭിമുഖ്യത്തിൽ  നാൽപ്പത്തി ഒന്നാമത് അഖിലേന്ത്യാ സെവൻസ് ഫുട്ബാൾ ടൂർണ്ണമെൻ്റിലെ പതിനാറാമത് മത്സരമായ ആദ്യ സെമി ഫൈനലിൽ സൂപ്പർ സ്റ്റുഡിയോ മലപ്പുറം പെനാൽട്ടി ഷൂട്ടൗട്ടിലൂടെ തയ്യിൽ വാരിയേർസ്, മാഹി സ്പോൺസർ ചെയ്യുന്ന ഉഷ FC തൃശൂരിനെ പരാജയപ്പെടുത്തിക്കൊണ്ട് ഫൈനലിലേക്ക് കടന്നു.


കളി സമയം ഇരു ടീമുകളും ( 2 - 2) സമനിലയിൽ പിരിയുകയും തുടർന്ന് പെനാൽട്ടിയിലൂടെ സൂപ്പർ സ്റ്റുഡിയോ മലപ്പുറം വിജയം കണ്ടെത്തുകയുമായിരുന്നു.

വിശിഷ്ഠവ്യക്തികളായ മഹാത്മാഗാന്ധി ഗവ. ആർട്സ് കോളേജിൽ നിന്നും വിരമിച്ച ഡോ.പി.രവീന്ദ്രനും മയ്യഴിയിലെ സാമൂഹ്യ രാഷ്ടീയ പ്രവർത്തകൻ  കെ.പി.സുനിൽകുമാറും ഗ്രൗണ്ടിൽ താരങ്ങളെ പരിചയപ്പെട്ടു. ടൂർണ്ണമെൻ്റ് കമ്മറ്റി ചെയർമാൻ അനിൽ വിലങ്ങിൽ, ടൂർണ്ണമെൻ്റ് കമ്മറ്റി അംഗങ്ങളായ അഡ്വ.രാജേഷ് കുമാർ, അജയൻ എന്നിവർ അനുഗമിച്ചു

  *നാളെത്തെ മത്സരം* (25 Feb)

രണ്ടാമത് സെമി ഫൈനൽ


അഭിലാഷ് FC കുപ്പോത്ത് .

Vs

യുനൈറ്റഡ് FC നെല്ലിക്കുത്ത്.

Post a Comment

Previous Post Next Post