ബസുകൾ തടഞ്ഞു കൊണ്ട് DYFI ചോമ്പാൽ മേഖല കമ്മിറ്റി സൂചന സമരം സംഘടിപ്പിച്ചു
മനുഷ്യ ജീവന് അപകടമാവുന്ന രീതിയിൽ താഴെ മുക്കാളി ടൗണിലൂടെ മരണപാച്ചിൽ നടത്തുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസുകൾക്കെതിരായി ബസുകൾ തടഞ്ഞു കൊണ്ട് DYFI ചോമ്പാൽ മേഖല കമ്മിറ്റി സൂചന സമരം സംഘടിപ്പിച്ചു. സമരത്തിന്റെ ഭാഗമായി രണ്ട് ബസുകൾ തടഞ്ഞു വച്ച് തിരികെ അയച്ചു.DYFI പ്രവർത്തകരും ചോമ്പാല പോലീസും നടത്തിയ ചർച്ചയിൽ മനുഷ്യ ജീവന് അപകടം വരുത്തുന്ന രീതിയിൽ അമിത വേഗതയിൽ സഞ്ചരിക്കുന്ന ബസുകൾക്കെതിരായി വരും ദിവസങ്ങളിൽ ശക്തമായ നടപടി സ്വീകരിക്കുമ്മെന്ന പോലീസ്ന്റെ ഉറപ്പിന് മേൽ സമരം താൽകാലികമായി അവസാനിപ്പിച്ചു.
സമരം DYFI ഒഞ്ചിയം ബ്ലോക്ക് വൈസ് പ്രസിഡന്റ് ആശിഷ് ഉത്ഘാടനം
ചെയ്തു മേഖലാസെക്രട്ടറി അഫ്നാസ്. എൻ.വി സ്വാഗതവും വിപിൻ.കെ നന്ദി യും പറഞ്ഞു

Post a Comment