ബുൾ വാർ റോഡ്: വാഹന വേഗം നിയന്ത്രിക്കാൻ സംവിധാനം വേണം
മാഹി: ബുൾവാർ റോഡിലൂടെയുള്ള വാഹനവേഗം കുറച്ച് അപകടം ഒഴിവാക്കാൻ ശാസ്ത്രീയമായ രീതിയിൽ വേഗതാ നിയന്ത്രണ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്ന് മുണ്ടോക്ക് റസിഡൻസ് അസോസിയേഷൻ ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. മുണ്ടോക്കിലെ ജലക്ഷാമമുള്ള കോരകുറുപ്പാൾ കുന്ന് പരിസരത്ത് പൊതുകിണർ കുഴിക്കണമെന്നും ആവശ്യമുന്നയിച്ചു.
പുഴയോര നടപ്പാതയുടെ പ്രവൃത്തി പൂർത്തിയായിട്ടില്ലാത്ത മഞ്ചക്കൽ ഭാഗത്ത് നടക്കുന്ന സാമൂഹികദ്രോഹികളുടെ ശല്യം അവസാനിപ്പിക്കണമെന്നും ഇവരുടെ മയക്കുമരുന്ന് വില്പന അവസാനിപ്പിക്കാൻ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
600 ലേറെ അംഗങ്ങൾ ഉള്ള കൂട്ടായ്മയാണ് മുണ്ടോക്ക് റസിഡൻസ് അസോസിയേഷൻ.
മുണ്ടോക്ക് പ്രദേശത്തെ പ്രധാന കേന്ദ്രങ്ങളിൽ മുഴുവനും നിരീക്ഷണ ക്യാമറ സ്ഥാപിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
യോഗത്തിൽ പള്ളിയൻ പ്രമോദ് അധ്യക്ഷത വഹിച്ചു. കെ.ഇ. പർവീസ്, ഗഫൂർ മണ്ടോളി, വി.കെ.രാധാകൃഷ്ണൻ അപർണ്ണ, മുഹമ്മദ് മുബാഷ്, ഷാഹിന, ജസീമ മുസ്തഫ, ബിന്ദു സുധാമൻ എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികൾ: പള്ളിയൻ പ്രമോദ് (പ്രസി), കെ.ടി.ഷാഹിന (വൈ. പ്രസി), അബ്ദുൾ ഗഫൂർ (സെക്ര), കെ.പി. അശോകൻ (ജോ. സെക്ര), വി.എം. ഹാരിസ് (ഖജ).
Post a Comment