കുറിച്ചിയിൽ തെക്യേരി ഭുവനേശ്വരി ക്ഷേത്രം: ഉത്സവത്തിന് കൊടിയേറി
ന്യൂമാഹി: കുറിച്ചിയിൽ തെക്യേരി ഭുവനേശ്വരി ക്ഷേത്രം പ്രതിഷ്ഠാ വാർഷിക ഉത്സവത്തിന് കൊടിയേറി. ഉച്ചക്ക് അന്നദാനം, ഭഗവതിസേവ, ഡോ.കെ.വി.ശശിധരൻ്റെ പ്രഭാഷണം, വിദ്യാർഥി പ്രതിഭകൾക്ക് ആദരം എന്നിവയുണ്ടായി. 23 ന് ഉച്ചക്ക് അന്നദാനം, വൈകിട്ട് ഏഴിന് താലപ്പൊലി ഘോഷയാത്ര, തുടർന്ന് കണ്ണൂർ സ്റ്റാർ വോയ്സിൻ്റെ സംഗീത നിശ, 24 ന് രാവിലെ ഒമ്പതിന് കലശം വഴിപാട്, 11 ന് നവകം, കൊടിയിറക്കൽ, ഉച്ചക്ക് അന്നദാനം എന്നിവ നടക്കും.
Post a Comment