ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം ചെയ്യുന്ന ഭിന്നശേഷി വിദ്യാർഥികൾക്ക് വാതിൽപ്പുറം അനുഭവങ്ങൾ ഒരുക്കുന്നതിന് ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു.
മാഹി: സമഗ്ര ശിക്ഷ കേരളയുടെ പദ്ധതി പ്രകാരം ചൊക്ലി ബി.ആർ.സിയുടെ ആഭിമുഖ്യത്തിൽ മാഹി ശ്രീനാരായണ കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ വച്ച് ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം ചെയ്യുന്ന ഭിന്നശേഷി കുട്ടികൾക്ക് വാതിൽപ്പുറം അനുഭവങ്ങൾ ഒരുക്കുന്നതിനുള്ള ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു.
ക്യാമ്പിന്റെ ഔപചാരികമായ ഉദ്ഘാടനം മാഹി മുൻ എം.എൽ.എ ഡോക്ടർ വി രാമചന്ദ്രൻ നിർവഹിച്ചു . മാഹി വിദ്യാഭ്യാസ മേലധ്യക്ഷ ശ്രീമതി എം.എം. തനുജചടങ്ങിൽ ആധ്യക്ഷം വഹിച്ചു. ചൊക്ലി ബി.ആർ. സി. കോഡിനേറ്റർ ശ്രീ സുനിൽ ബാൽ പദ്ധതി വിശദീകരണം നടത്തി.ചൊക്ലി എ.ഇ.ഒ ശ്രീമതി എ കെ ഗീത , കണ്ണൂർ ഡിക്സിട്രിറ്റ് പ്രോജക്ട് ഓഫീസർ ഡോ. പി.കെ. സബിത്ത്, ശ്രീനാരായണ കോളേജ് ഓഫ് ടീച്ചർ എഡ്യുക്കേഷൻ വൈസ് പ്രിൻസിപ്പാൾ ശ്രീമതി എം. എം പ്രീതി , അധ്യാപകവിദ്യാർഥി പ്രതിനിധി ശ്രീറാം എച്ച് എന്നിവർ ആശംസ അർപ്പിച്ചു. ഉത്തമരാജ് മാഹി സ്വാഗതവും ചൊക്ലി ബി ആർ സി. സ്പെഷൽ എഡ്യുക്കേറ്റർ ശ്രീമതി ശ്രീലത നന്ദിയും പറഞ്ഞു.
ക്യാമ്പംഗങ്ങളുടേയും ശ്രീനാരായണ കോളജിലെ വിദ്യാർഥികളുടെ കളുടേയുംവിവിധ കലാപരിപാടികളും നടന്നു.

Post a Comment