മാഹി സ്പോർട്സ് ക്ലബ്ബ്പി.ജയചന്ദ്രനെ അനുസ്മരിച്ചു
മയ്യഴി: മാഹി സ്പോർട്സ് ക്ലബ്ബ്,
പിന്നണി ഗായകൻ പി. ജയചന്ദ്രൻ അനുസ്മരണം നടത്തി.
മാഹി സ്പോർട്സ് ക്ലബ് ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണം ക്ലബ്ബ് സെക്രട്ടറി അടിയേരി ജയരാജൻ ഉദ്ഘാടനം ചെയ്തു.വോയ്സ് ഓഫ് മാഹി ചെയർമാൻ അശോകൻ പാറമ്മലിൽ അധ്യക്ഷത വഹിച്ചു.
വിശ്വലാൽ മാഹി, സുമ ചാലക്കര,
മുഹമ്മദ് അലി പള്ളൂർ, രഘുനാഥ് പുന്നോൽ, വിജയൻ വളവിൽ.
അനിൽകുമാർ വളവിൽ എന്നിവർ പ്രസംഗിച്ചു.
തുടർന്ന് ജയചന്ദ്രൻ്റ ഗാനങ്ങൾ കോർത്തിണക്കി ഗാനാഞ്ജലിയും അവതരിപ്പിച്ചു.

Post a Comment