മേഖലാ തല ക്വിസ് മത്സരം നടത്തി
മാഹി :നേതാജി സുഭാഷ് ചന്ദ്രബോസിൻ്റെ ജന്മദിന ആഘോഷത്തിൻ്റെ ഭാഗമായ ജനുവരി 23 നു മാഹിയിലെ പതിനൊന്നു സ്കൂളുകളിൽ നിന്നായി നൂറോളം വിദ്യാർത്ഥികളെ ഉൾകൊള്ളിച്ചുകൊണ്ട് മേഖലാ തല ക്വിസ് മത്സരം നടത്തി
വർഷങ്ങളായി പ്രധാന മന്ത്രി നരേന്ദ്ര മോദി ജി നേരിട്ട് നടത്തി വരുന്ന പരീക്ഷ പേ ചർച്ചേ എന്ന പരിപാടിയുടെ മുന്നോടിയായാണ് പി എം ശ്രീ കേന്ദ്രീയ വിദ്യാലയം മാഹിയിൽ ക്വിസ് മത്സരം സംഘടിപ്പിച്ചത്. വിവര സാങ്കേതിക മന്ത്രാലയത്തിൻ്റെ കീഴിൽ തയ്യാറാക്കിയ ഭാരത് ഹെ ഹം എന്ന വീഡിയോ സീരീസിനെആസ്പദമാക്കി തയ്യാറാക്കിയ ചോദ്യങ്ങൾ ഉൾപ്പെട്ടതായിരുന്നു ക്വിസ് പ്രോഗ്രാം.
ജവഹർ നവോദയ വിദ്യാലയത്തിലെ പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിനി ചന്ദന ജയരാജ്, പി എം ശ്രീ കേന്ദിയ വിദ്യാലയ മാഹിയിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥി ജഗത് ജയൻ,എക്സൽ പബ്ലിക് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി സൂരജ് എന്നിവർ ഒന്നാം സ്ഥാനം പങ്കിട്ടു.ഇവർക്ക് സമ്മാനവും സർട്ടിഫിക്കറ്റും വിതരണം ചെയ്തു.
അധ്യാപകരായ സുഷമ,പ്രസന്ന,ലോകേഷ്,നന്ദ കുമാർ, സൂയേൽ അക്തർ,അർഷ,ബാസിമ തുടങ്ങിയവർ നേതൃത്വം നൽകി.
Post a Comment