o അനുമോദിച്ചു
Latest News


 

അനുമോദിച്ചു

 *അനുമോദിച്ചു*



അഴിയൂർ :കുടുംബശ്രീ സി ഡി എസ്  മാതൃകാ പ്രവർത്തനത്തിന്  അംഗീകാരമായി ജനുവരി 26 ന്  ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരിപാടിയിൽ പങ്കെടുക്കുന്നതിന് അവസരം ലഭിച്ച അഴിയൂർ ഗ്രാമപഞ്ചായത്ത്‌ കുടുംബശ്രീ സി ഡി എസ് ചെയർപേഴ്സൺ 

 ബിന്ദു ജയ്സണെ 

അഴിയൂർ ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. സംസ്ഥാന കുടുംബശ്രീ മിഷൻ സംസ്ഥാനത്തു നിന്നും ആറ് പേരെ തെരഞ്ഞെടുത്തതിൽ ഒരാളാണ് ബിന്ദു ജയ്സൺ. 

 ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ സ്നേഹോപഹാരം കൈമാറി. വൈസ് പ്രസിഡണ്ട്  ശശിധരൻ തോട്ടത്തിൽ,വികസന  സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അനിഷ ആനന്ദ സദനം,ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ   അബ്ദുൾ റഹീം പുഴക്കൽ പറമ്പത്ത്,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രമ്യ കരോടി,പഞ്ചായത്ത്‌ സെക്രട്ടറി ഷാജി ആർ എസ്, അസിസ്റ്റന്റ് സെക്രട്ടറി സുനീർ കുമാർ എം എന്നിവർ സംസാരിച്ചു.ജനപ്രതിനിധികൾ, ജീവനക്കാർ എന്നിവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post