*സി എച്ച് സെൻ്റെർ* *പള്ളൂർ*
*ബ്ലേങ്കറ്റ് നൽകി*
മാഹി : പള്ളൂർ ഗവ: ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുന്ന കിടപ്പ് രോഗികൾക്ക്
സി എച്ച് സെൻ്റർ പള്ളൂർ ബ്ലേങ്കറ്റ് വിതരണം ചെയ്തു.
മാഹി ജില്ലാ മുസ്ലിം ലിഗ് പ്രസിഡൻ്റ് പി.ടി.കെ റഷീദിൻ്റെ സാന്നിദ്ധ്യത്തിൽ സി എച്ച് സെൻ്റെർ പള്ളൂർ ചെയർമാൻ ഇസ്മായിൽ ചങ്ങരോത്ത് മറ്റു ഭാരവാഹികളും ചേർന്ന് ഹോസ്പിറ്റൽ എം ഡി ഡോ: പ്രകാശിന് ബ്ലേങ്കറ്റ് കൈമാറി.
സി.എച്ച് സെന്ററിൻ്റെ പ്രവർത്തനം ഡോ: പ്രകാശ് മുക്തഖണ്ഡം പ്രശംസിച്ചു.
ചടങ്ങിൽ
ഡോ. ഷാലി, ഡോ: അർപ്പിത, അൽതാഫ് പാറാൽ, ഉസ്മാൻ പള്ളൂർ
കൈസർ പന്തക്കൽ,ലത്തിഫ് പള്ളൂർ എന്നിവർ പങ്കെടുത്തു.
Post a Comment