o എം.ടി! മലയാളികൾ ഹൃദയം കൊണ്ടു വായിച്ച എഴുത്തുകാരൻ!
Latest News


 

എം.ടി! മലയാളികൾ ഹൃദയം കൊണ്ടു വായിച്ച എഴുത്തുകാരൻ!

 *എം.ടി! മലയാളികൾ ഹൃദയം കൊണ്ടു വായിച്ച എഴുത്തുകാരൻ!*


-എം. മുസ്തഫ മാസ്റ്റർ



മാഹി: കഥാസാഹിത്യ ഭാഷയെ 

കാവ്യാത്മകമാക്കി 

ഗദ്യസാഹിത്യത്തിനു നവഭാവുകത്വം നല്കിയ സാഹിത്യകാരനായിരുന്നു എം.ടി. വാസുദേവൻ നായരെന്നും  മലയാളികൾ ഹൃദയം കൊണ്ടാണ് എം.ടി.യെ വായിച്ചതെന്നും പിന്നണി ഗായകൻ എം. മുസ്തഫ മാസ്റ്റർ പറഞ്ഞു.


പന്തക്കൻ ഒരുമ റസിഡൻഷ്യൽ അസോസിയേഷൻ സംഘടിപ്പിച്ച എം.ടി. അനുസ്മരണവും ഗാന സന്ധ്യയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.


 കഥാകൃത്ത്, നോവലിസ്റ്റ് തിരക്കഥാകൃത്ത്, സിനിമ സംവിധായകൻ, പത്രപ്രവർത്തകൻ, പ്രഭാഷകൻ എന്നീ നിലകളിൽ സവിശേഷ സംഭാവനകൾ മലയാളത്തിനു  നല്കിയ എം.ടി. തൊട്ടതെല്ലാം പൊന്നാക്കിയ അപൂർവ്വ പ്രതിഭയാണെന്ന് അനുസ്മരണ പ്രഭാഷണത്തിൽ മുസ്തഫ മാസ്റ്റർ വിലയിരുത്തി.


സുകുമാരൻ - അനില ദമ്പതികളുടെ 'നികുഞ്ജം' എന്ന ഗൃഹാങ്കണത്തിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ അസോസിയേഷൻ പ്രസിഡണ്ട് പി.നാണു അധ്യക്ഷത വഹിച്ചു.


ഗോകുൽസുരേഷ്,

സുജിതരായരോത്ത് ,

സുനിത മാണിയത്ത് തുടങ്ങിയവർ ചടങ്ങിൽ  സംസാരിച്ചു.


സുരേഷ് കോമത്ത് സ്വാഗതവും ടി.എം. പവിത്രൻ നന്ദിയും പറഞ്ഞു.


തുടർന്നു എം.ടി. സിനിമകളിലെ ഗാനങ്ങളുടെ

ആലാപനവുമുണ്ടായി.

Post a Comment

Previous Post Next Post