*അറിയിപ്പ്*
അഴിയൂർ സബ് രജിസ്ട്രാർ ഓഫീസിൽ രജിസ്റ്റർ ചെയ്ത ആധാരങ്ങളിൽ യഥാർത്ഥ വില കാണിക്കാത്തത് നിമിത്തം മുദ്രവില ഇനത്തിലും ഫീസിനത്തിലും കുറവ് വന്നിട്ടുള്ളതായ അണ്ടർവാല്വേഷൻ കേസുകളിന്മേൽ പണം അടയ്ക്കാൻ അവസരമൊരുങ്ങുന്നു.
ഈടാക്കാനുള്ള മുദ്രവിലയിൽ പരമാവധി 60 % വരെയും ഫീസിനത്തിൽ പരമാവധി 75% വരെയും ഇളവുകൾ പ്രഖ്യാപിച്ചുകൊണ്ട് 2017 മാർച്ച് 31 വരെയുള്ള കേസുകൾക്ക് 19/11/2024 ലെ G.O (Ms) No. നമ്പർ 75/2024/Taxes പ്രകാരം സെറ്റിൽമെൻ്റ് പദ്ധതിയും 01/04/2017 മുതൽ 2023 മാർച്ച് 31 വരെയുള്ള കേസുകൾക്ക് ഫീസ് മുഴുവനായും ഒഴിവാക്കിയും മുദ്രയിനത്തിൽ 50 % ഇളവും പ്രഖ്യാപിച്ചുകൊണ്ട് 19/11/2024 ലെ G.O (Ms) No. നമ്പർ 167 /2024 /Taxes പ്രകാരം കോമ്പൌണ്‌ടിംഗ് പദ്ധതിയും സർക്കാർ പ്രാബല്യത്തിൽ വരുത്തിയിരിക്കുകയാണ്.
ഈ പദ്ധതിയുടെ ആനുകൂല്യം പ്രയോജനപ്പെടുത്തി കേരള മുദ്രപത്ര നിയമം വകുപ്പ് 45 (ബി) പ്രകാരം കളക്ടർ / (ജില്ലാ രജിസ്ട്രാർ) നിശ്ചയിച്ച കുറവ് മുദ്രയും ഫീസും ഒടുക്കി തുടർ നടപടികളിൽ നിന്നും ഒഴിവാകാവുന്നതാണ്. ഈ ആനുകൂല്യം പ്രയോജനപ്പെടുത്താത്ത പക്ഷം കലക്ടർ / (ജില്ലാ രജിസ്ട്രാർ) നൽകിയിട്ടുള്ള ഉത്തരവനുസസരിച്ചുളള മുഴുവൻ തുകയും അടക്കേണ്ടി വരുംമെന്നും ഒടുക്കാത്ത പക്ഷം റവന്യൂ റിക്കവറി ഉൾപ്പെടെയുള്ള കർശന നിയമ നടപടികൾ സ്വീകരിച്ച് തുക് ഈടാക്കുന്നതായിരിക്കുമെന്നും ഇതിനാൽ അറിയിക്കുന്നു.
മുകളിൽ സൂചിപ്പിച്ച സെറ്റിൽമെൻ്റ് പദ്ധതിയുടെ ആനുകൂല്യം പ്രയോജനപ്പെടുത്താൻ ഉദ്ദേശിക്കുന്ന പക്ഷം താഴെ പറയുന്ന തുക ജില്ലാ രജിസ്ട്രാറുടെ പേരിൽ പണമായി മാറ്റാവുന്ന തരത്തിൽ എടുത്തിട്ടുള്ള ഡിമാൻഡ് ഡ്രാഫ്റ്റ് മുഖേനയോ ബാങ്കേഴ്സ് ചെക്ക് മുഖേനയോ അഴിയൂർ https://pearl.registration.kerala.gov.in എന്ന സൈറ്റിൽ ഇ-പേമെന്റ്റ് ആയോ അടയ്ക്കാവുന്നതാണ്
ഈ പദ്ധതിയുടെ കാലാവധി 2025 മാർച്ച് 31 വരെ മാത്രം .

Post a Comment