*ബീച്ച് സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റിന് നാളെ തുടക്കം*
മാഹി : യുവ രശ്മി ആർട്സ് ആന്റ് സ്പോർട്സ് ക്ളബിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ബീച്ച് സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റിന് നാളെ പാറക്കൽ ബീച്ച് ഗ്രൗണ്ടിൽ തുടക്കം കുറിക്കും
മലബാറിലെ തന്നെ ഏറ്റവും മികച്ച 16 ടീമുകൾ മാറ്റുരയ്ക്കുന്ന ടൂർണമെൻ്റ് ജനുവരി 26 ന് ആരംഭിച്ച് ഫിബ്രവരി 9 ന് അവസാനിക്കും
ടൂർണ്ണമെൻ്റ് നാളെ വൈകീട്ട് 5 മണിക്ക് മാഹി കോസ്റ്റൽ പോലീസ് ഇൻസ്പെക്ടർ ബി എം മനോജ് ഉദ്ഘാടനം ചെയ്യും
ഉദ്ഘാടനമത്സരത്തിൽ
ഇ എൽ ക്ളാസിക്കോ കുരിയാടി യുവ പ്രഭ താനൂരുമായി ഏറ്റുമുട്ടും
ടൂർണ്ണമെന്റിൽ ജേതാക്കൾക്ക് അമ്പതിനായിരം രൂപയും ട്രോഫിയും, രണ്ടാം സ്ഥാനക്കാർക്ക് ഇരുപത്തയ്യായിരം രൂപയും ട്രോഫിയുമാണ് സമ്മാനം

Post a Comment