*മുക്കാളിയിൽ ബസ്സിടിച്ചു സ്ക്കുട്ടർ യാത്രികൻ മരിച്ചു*
മുക്കാളി :ബസിടിച്ചു സ്ക്കുട്ടർ യാത്രികൻ മരിച്ചു.കുഞ്ഞിപ്പള്ളിയിലെ ഹോട്ടൽ വ്യാപാരിയായ മീത്തലെ മുക്കാളി മഞ്ഞക്കര വിനയൻ (54) ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് ഒരു മണിയോടെയാണ് അപകടം. ഉടൻ വടകര സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.വടകര ഭാഗത്തേക്ക് പോകുന്ന KL 11CB 1989 ഗ്ലെസിയർ സ്വകാര്യലിമിറ്റഡ് സ്റ്റോപ്പ് ബസ് വിനയൻ സഞ്ചരിച്ച സ്ക്കൂട്ടറിൽ ഇടിക്കുകയായിരുന്നു.ചോമ്പാല പോലീസ്മൃതദ്ദേഹം ഇൻക്വസ്റ്റ് നടത്തി.
പരേതരായ കുമാരന്റെയും ജാനുവിന്റെയും മകനാണ്.
ഭാര്യ: സുനിത.
മക്കൾ: അരുണ, അഥീന.
സഹോദരങ്ങൾ: വസന്ത നാഥ്, ബിജു നാഥ്, വിമല, വനജ, തങ്കം, പരേതനായ വിശ്വനാഥ്. സംസ്കാരം 22.1.25 ന്ബുധനാഴ്ച വീട്ടുവളപ്പിൽ.
Post a Comment