o പുസ്തകങ്ങൾ പ്രകാശനം ചെയ്തു
Latest News


 

പുസ്തകങ്ങൾ പ്രകാശനം ചെയ്തു

 

പുസ്തകങ്ങൾ പ്രകാശനം ചെയ്തു



മാഹി:ഒളവിലത്തെ രണ്ടുഎഴുത്തുകാരുടെ പുസതകങ്ങൾ പ്രകാശനം ചെയ്യപ്പെട്ടു.

ഒരു ദേശത്തിന്റെ കഥ' എന്ന പരിപാടിയിൽ വെച്ചു മൊയ്‌തു പാറമ്മൽ രചിച്ച 'മറുഭൂമി' എന്ന പുസ്‌തകവും ജലീലിയോ രചിച്ച 'റങ്കൂൺ സ്രാപ്പ്' എന്ന നോവലും പ്രകാശനം ചെയ്തു.ഒളവിലത്തിന്റെ ഭൂമികയിൽ നിന്നും വേരുകൾ കണ്ടെത്തിയിട്ടുള്ള രണ്ടു രചനകളാണ് ന്യൂ മാഹി എം മുകുന്ദൻ പാർക്കിൽ പ്രകാശനം ചെയ്തത്.ചടങ്ങിൽ മറുഭൂമി എന്ന പുസ്‌കം ഡോ. എം കെ മുനീർ എം ൽ എ യും റങ്കൂൺ സ്രാപ്പ് എന്ന പുസ്തകം പ്രശസ്ത കഥാകൃത് ബെന്യാമിനും പ്രകാശനം ചെയ്തു.കവിയൂർ രാജഗോപാലൻ അധ്യക്ഷത വഹിച്ചു.താഹ മാടായി മറുഭൂമി എന്ന പുസ്തകത്തെയും അനിൽ വേങ്കോട് റങ്കൂൺ സ്രാപ്പ് എന്ന പുസ്‌തകത്തെയും പരിചയപ്പെടുത്തി.സജി മാർക്കോസ്,ടി ടി കെ ശശി,അഡ്വ. ശുഹൈബ് തങ്ങൾ, ടി ടി വേണുഗോപാൽ എന്നിവർ ആശംസ ഭാഷണം നടത്തി. പുസ്‌തക രചയിതാക്കളായാ മൊയ്തു പാറമ്മൽ,ജലീലിയോഎന്നിവർ മറുപടി പ്രസംഗംനടത്തി.ശംസുദീൻ ഉമ്മർ സ്വാഗതവും സി കെ അർബാസ് നന്ദിയും പറഞ്ഞു. തുടർന്ന് ഷഹബാസ് അമൻ നയിച്ച ഗസൽസന്ധ്യയും അരങ്ങേറി.

Post a Comment

Previous Post Next Post