അടൽജി സേവാ ട്രസ്റ്റ് - മാഹിയുടെ നേതൃത്വത്തിൽ സേവാ മീറ്റ് നടത്തി.
ചാലക്കര റോയൽ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന യോഗത്തിൽ പവിത്രൻ കൊറോൾ ,വി.എം. മധു, പുനത്തിൽ ദാമോധരൻ, വിജയൻ പൂവച്ചേരി, എന്നിവർ ദീപപ്രോജ്വലനം നടത്തി. ഗംഗി പത്മ പ്രാർത്ഥനാ ഗാനം ആലപിച്ചു ട്രസ്റ്റ് പ്രസിഡൻറ് അങ്കവളപ്പിൽ ദിനേശന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രവർത്തന റിപ്പോർട്ട് ജനറൽ സെക്രട്ടറി ദയാനന്ദൻ കെ. അവതരിപ്പിച്ചു. ജീവകാരുണ്യ പ്രവർത്തനങ്ങളും അവശത അനുഭവിക്കുന്ന ജനങ്ങൾക്ക് കൈത്താങ്ങാവാനുമുള്ള പ്രവർത്തനങ്ങളും വിപുലമാക്കാൻ യോഗം തീരുമാനിച്ചു. ട്രസ്റ്റ് ഭാരവാഹികളായ പ്രബീഷ് കുമാർ പി ത്രിജേഷ് കെ.എം., ഷാജിമ, അർച്ചന അശോക് എന്നിവർ സംബന്ധിച്ചു. ഹരീന്ദ്രൻ പനത്തറ സ്വാഗതവും മഗ്നീഷ് മഠത്തിൽ നന്ദിയും പറഞ്ഞു.
Post a Comment