*മയ്യഴിയിൽ പുഷ്പ ഫല പ്രദർശനം 12 മുതൽ 16 വരെ.*
മയ്യഴിയിൽ പുഷ്പ ഫല പ്രദർശനം ഫെബ്രുവരി 12 മുതൽ 16 വരെ പള്ളൂർ വി .എൻ. പി സ്ക്കൂൾ ഗ്രൗണ്ടിൽ നടക്കുമെന്ന് മാഹി എംഎൽഎ രമേശ് പറമ്പത്ത് അറിയിച്ചു.
8 വർഷത്തെ ഇടവേളയ്ക്ക് ശേഷം നടക്കുന്ന പ്രദർശനത്തിൽ
ദക്ഷിണേന്ത്യയിലെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് എത്തിക്കുന്ന പുഷ്പങ്ങൾ, ചെടികൾ, കായകൾ , കൃഷി ഉപകരണങ്ങൾ തുടങ്ങിയവയുടെ പ്രദർശനത്തോടൊപ്പം കൃഷിവിജ്ഞാന ക്ലാസ്സുകളും സബ്സിഡി നിരക്കിൽ ചെടികൾ, വിത്തുകൾ, വളങ്ങൾ , കൃഷി ഉപകരണങ്ങൾ എന്നിവയുടെ വിൽപനയും നടക്കും. 40 വർഷത്തിലധികം തുടർച്ചയായി നടത്തിയ പൃഷ്പ മേള 2017 ന് ശേഷം മാഹിയിൽ നടത്തിയിരുന്നില്ല. മേളയോടനുബന്ധിച്ച് മാഹി കൃഷി വകുപ്പ് പച്ചക്കറി തോട്ടങ്ങൾക്കും പൂന്തോട്ടങ്ങൾ എന്നിവ ഉൾപ്പെടെ വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നുണ്ട്.
Post a Comment