"പലഹാര ഗ്രാമം "ഫുഡ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നു
കണ്ണൂർ ജില്ലാ പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ ന്യൂ മാഹി ഗ്രാമപഞ്ചായത്തിൽ *പലഹാര ഗ്രാമം* പദ്ധതിയുടെ ഭാഗമായി ജനുവരി 25 ന് മുകുന്ദൻ പാർക്കിൽ വെച്ച് കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ ഫുഡ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നു. പലഹാര ഗ്രാമം പദ്ധതിയുടെ ഭാഗമായി പഞ്ചായത്ത് ഓഫീസിന് മുന്നിൽ നിർമിക്കുന്ന ഔട്ട്‌ലെറ്റിൻ്റെ നിർമ്മാണം എൺപത് ശതമാനം പൂർത്തീകരിച്ചതായും, ഫെബ്രുവരി ആദ്യ വാരം പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം ഉണ്ടായേക്കുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു
Post a Comment