*വ്യാപാരിയുടെ മൃതദേഹം കുഞ്ഞിപ്പള്ളി ടൗണിൽ പൊതുദർശനത്തിന് വെച്ചു*
അഴിയൂർ : കഴിഞ്ഞ ദിവസം ലിമിറ്റഡ് സ്റ്റോപ്പ് ബസിടിച്ച് മരണപ്പെട്ട കുഞ്ഞിപ്പള്ളിയിലെ ഹോട്ടൽ വ്യാപാരിയായ മീത്തലെ മുക്കാളി മഞ്ഞക്കര വിനയൻ്റെ(54) മൃതദേഹം കുഞ്ഞിപ്പള്ളി ടൗണിൽ പൊതുദർശനത്തിന് വെച്ചു
പൊതു പ്രവർത്തകരും, ഓട്ടോ ഡ്രൈവർമാരും,വ്യാപാരികളും ,നാട്ടുകാരുമായി നിരവധി പേരാണ് അന്തിമോപചാരമർപ്പിക്കാനെത്തിയത്
പരേതനോടുള്ള ആദരസൂചകമായി മുക്കാളി , കുഞ്ഞിപ്പള്ളി ടൗണിൽ ഹർത്താൽ ആചരിക്കുകയാണ്.
ഇന്നലെ ഉച്ചക്ക് ഒരു മണിയോടെ വടകര ഭാഗത്തേക്ക് പോകുന്ന KL 11CB 1989 ഗ്ലെസിയർ സ്വകാര്യലിമിറ്റഡ് സ്റ്റോപ്പ് ബസ് വിനയൻ സഞ്ചരിച്ച സ്ക്കൂട്ടറിൽ ഇടിക്കുകയായിരുന്നു.
പരേതരായ കുമാരന്റെയും ജാനുവിന്റെയും മകനാണ്.
ഭാര്യ: സുനിത.
'
മക്കൾ: അരുണ, അഥീന.
സഹോദരങ്ങൾ: വസന്ത നാഥ്, ബിജു നാഥ്, വിമല, വനജ, തങ്കം, പരേതനായ വിശ്വനാഥ്.
ഇന്നുച്ചയ്ക്ക് 3 മണിക്ക് വീട്ടുവളപ്പിൽ സംസ്കാരം നടക്കും
Post a Comment