*ഓടുന്ന ട്രെയിനിൽ നിന്നും പുറത്തേക്ക് തെറിച്ചു വീണു: വിനായക് ന് ഇത് രണ്ടാം ജന്മം*
ചോമ്പാല: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ നിന്നും പുറത്തേക്ക് തെറിച്ചു വീണ ചോമ്പാല സ്വദേശിയായ യുവാവ് ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു.
ചോമ്പാല കിഴക്കേ പുതിയ പറമ്പത്ത് വിനായക് ദത്ത് (25) ആണ് ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടത്
കഴിഞ്ഞ ഒന്നാം തീയതിയാണ് സംഭവം
ന്യൂ ഇയർ ആഘോഷത്തിനും മറ്റു ആവശ്യങ്ങൾക്കുമായി മറ്റു രണ്ടു സുഹൃത്തുക്കളോടൊപ്പം എറണാകുളത്തെത്തിയതായിരുന്നു വിനായക്
തിരിച്ചു രാവിലെ ഇൻ്റർസിറ്റി ട്രെയിനിൽ എറണാകുളത്ത് നിന്നും കയറിതായിരുന്നു.
കാല് കുത്താനിടമില്ലാത്ത വിധം തിരക്കായിരുന്നതിനാൽ ഡോറിന് സമീപത്തിരുന്നായിരുന്നു യാത്ര .ഇടയ്ക്കെപ്പോയോ ഉറങ്ങിപ്പോയി ഇരിഞ്ഞാലക്കുട പുതുക്കാട് ഭാഗത്തെത്തിയപ്പോൾ പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു.
സംഭവിച്ചതെന്താണെന്നറിയുവാൻ കുറച്ച് സമയമെടുത്തെന്ന് വിനായക് പറയുന്നു.
കണ്ണ് തുറന്ന് നോക്കുമ്പോൾ അകന്ന് പോവുന്ന ട്രെയിനാണ് കണ്ടത്. കയ്യിലെ മൊബൈൽ നഷ്ടപ്പെട്ടിരുന്നില്ല.
ഒരു വിധം എഴുന്നേറ്റ് തൊട്ടടുത്ത റോഡിലെത്തി ഒരു
ബൈക്ക് യാത്രികന് കൈകാണിച്ച് സംഭവം പറഞ്ഞ ശേഷം അയാൾ പുതുക്കാട് സഹകരണ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
ട്രെയിനിൽ തൊട്ടടുത്ത ഡോറിന് സമീപത്തുണ്ടായിരുന്ന സുഹൃത്തുക്കൾ മറ്റു യാത്രക്കാർ എന്തോ പുറത്ത് വീണെന്ന് പറയുമ്പോയാണ് വിനായകിനെ അന്വേഷിക്കുന്നത്.
തുടർന്ന് ഫോണിൽ ബന്ധപ്പെട്ടപ്പോയാണ് സംഭവമറിയുന്നത്.
ഉടൻ അടുത്ത സ്റ്റേഷനിലിറങ്ങി അവരും ആശുപത്രിയിലെത്തി.
നാട്ടിൽ ബന്ധുക്കളെ വിവരമറിയിച്ച് ബന്ധുക്കൾ ആശ്യപത്രിയിലെത്തി.
ഇപ്പോൾ മാഹി ആശുപത്രിയിൽ ചികിത്സയിലാണ് വിനായക് .
ശരീരത്തിൽ കല്ലുകൾ തട്ടിയുള്ള ഉരഞ്ഞ പാടുകളും മുറിവുമല്ലാതെ
കാര്യമായ പരിക്കുകളില്ലെന്ന് ഡോക്ടർ പറഞ്ഞതായി ബന്ധുക്കൾ അറിയിച്ചു.
പുതുവർഷത്തിൽ നടന്ന അപകടത്തിൽ ജീവൻ തിരിച്ചു കിട്ടിയത് ആശുപത്രി കിടക്കയിലിരുന്നു അവിശ്വസനീയതയോടെ ഓർക്കുകയാണ് വിനായക് ദത്ത്

Post a Comment