പുതുച്ചേരി സ്റ്റേറ്റ് ശാസ്ത്രമേളയിൽ മാഹിക്ക് മികച്ച നേട്ടം
പുതുച്ചേരി സ്റ്റേറ്റ് ശാസ്ത്രമേളയിൽ വി.എൻ പി ഗവ:ഹയർ സെക്കണ്ടറി സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥിനി അഭിരാമി
രതികന് സൗത്ത് ഇന്ത്യൻ ശാസ്ത്രമേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. അഭിരാമി രതികൻ കഴിഞ്ഞവർഷവും സൗത്ത് ഇന്ത്യൻ ശാസ്ത്രമേളയിൽ പങ്കെടുത്ത് സമ്മാനം നേടിയിരുന്നു. ടീച്ചേഴ്സ് എക്സിബിറ്റ് മത്സരത്തിൽ വി.എൻ .പി ജി എച്ച് എസ് എസ്-ലെ സ്നേഹപ്രഭ ടീച്ചർ മാഹി മേഖലയിൽ നിന്ന് രണ്ടാംസ്ഥാനം നേടി പോണ്ടിച്ചേരി സ്റ്റേറ്റ് ശാസ്ത്രമേളയിൽ പങ്കെടുക്കുകയും സതേൺ ഇന്ത്യൻ ശാസ്ത്ര മേളയിലേക്ക് സെലക്ഷൻ ലഭിക്കുകയും ചെയ്തു.
അവറോത്ത് ഗവഃ മിഡിൽ സ്ക്കൂളിലെ ശിവഗംഗ, ചാലക്കര സെൻ തെരേസ ഹൈ സ്കൂളിലെ കെവിൻ രഞ്ജു, പന്തക്കൽ ഐ. കെ. കെ ജി എച്ച് എസ് - ലെ വൈശാഖ് ബാബു, എന്നിവർക്കാണ് സതേൺ ഇന്ത്യാ ശസ്ത്രമേളയിലേക്ക് സെലക്ഷൻ ലഭിച്ചത്. പുതുച്ചേരി ശാസ്ത്ര മേളയിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ ജവഹർലാൽ നെഹ്റു ഗവ: ഹയർ സെക്കണ്ടറി സ്കൂളിലെ മുഹമ്മദ് ഫർഹാൻ സ്റ്റേറ്റ് സംസ്ഥാന തലത്തിൽ രണ്ടാം സമ്മാനവും എൽ.പി വിഭാഗത്തിൽ എക്സൽ പബ്ലിക്ക് സ്കൂളിലെ ഇഷാന ഫത്തേൻ സംസ്ഥാനത്ത് ഒന്നാം സമ്മാനവും നേടി.

Post a Comment