o അനുമോദന ചടങ്ങും ആഹ്ലാദപ്രകടനവും നടത്തി*
Latest News


 

അനുമോദന ചടങ്ങും ആഹ്ലാദപ്രകടനവും നടത്തി*

 *അനുമോദന ചടങ്ങും  ആഹ്ലാദപ്രകടനവും നടത്തി*





അഴിയൂർ : അഴിയൂർ ഗ്രാമപഞ്ചായത്ത് അംഗനവാടി കലോത്സവം മഞ്ചാടി കൂട്ടം 2025 ൽ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയ സെന്റർ നമ്പർ 4 ഗവർമെന്റ് മാപ്പിള ജൂനിയർ ബേസിക് സ്കൂൾ അംഗനവാടി കുട്ടികളെ മെമെന്റോ നൽകി അനുമോദിച്ചു.


 28 അംഗനവാടികൾ പങ്കെടുത്ത കലോത്സവത്തിൽ 35 പോയിന്റ് നേടിയാണ്  ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയത്.


വാർഡ് മെമ്പർ സാജിദ് നെല്ലോളി അധ്യക്ഷനായ ചടങ്ങിൽ ബ്ലോക്ക് മെമ്പർ ബിന്ദു ആശംസ അർപ്പിച്ച് സംസാരിച്ചു.


ചടങ്ങിന്റെ ഉദ്ഘാടനവും 

കുട്ടികൾക്ക് മെമന്റോ വിതരണവും തലശ്ശേരി നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ അനിൽ വിലങ്ങില്‍  നിർവഹിച്ചു.


അംഗനവാടി വർക്കർ സീനയെ വാർഡ് മെമ്പർ സാജിദ് നെല്ലോളിയും ബ്ലോക്ക് മെമ്പർ ബിന്ദുവും ചേർന്ന് പൊന്നാട അണിയിച്ച് ആദരിച്ചു.


ഓവറോൾ ട്രോഫിയുമായി കുട്ടികളും രക്ഷിതാക്കളും പൂർവ്വ വിദ്യാർത്ഥികളും നാട്ടുകാരും അഴിയൂർ ചുങ്കം വരെ ആഹ്ലാദപ്രകടനം നടത്തി


എ ഡി എസ് അനിത, അംഗനവാടി ഹെൽപ്പർ ബിന്ദു, പൂർവ്വ വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.


നൗഷാദ്, ഇല്യാസ്,രാജേഷ് കുമാർ, ഫൈസൽ തുടങ്ങിയവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post