o മാസ റേഷൻ കിറ്റ് വിതരണം ചെയ്തു.
Latest News


 

മാസ റേഷൻ കിറ്റ് വിതരണം ചെയ്തു.

 മാസ റേഷൻ കിറ്റ് വിതരണം ചെയ്തു.



ചാലക്കര. SYS സാന്ത്വനം ചാലക്കരയുടെ നേതൃത്വത്തിൽ എല്ലാമാസവും നൽകിവരുന്ന റേഷൻ കിറ്റ് വിതരണം ചെയ്തു. ജാതി മത ഭേദമന്യേ എല്ലാ മാസവും 16 കുടുമ്പങ്ങൾക്കാണ് ഇപ്പോൾ കിറ്റ് നൽകിവരുന്നത്. ICF പ്രവർത്തകരായ ഷിയാസ് സഫിയാസ്, റകീബ് എന്നിവരിൽ നിന്നും കേരള  മുസ്‌ലിം ജമാഅത്ത് പ്രവർത്തകരായ അസ്സു ഹാജി കുനിയിൽ, മൂസ ബലാരം വീട്ടിൽ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. സാന്ത്വനം ചാലക്കര കൺവീനർ ഫൈസൽ ഹാജി ആമിനാസ്, ബഷീർ ബൈത്തുൽ ഹംദ്, റുബീസ് ചാലക്കര എന്നിവർ സന്നിഹിതരായി.

Post a Comment

Previous Post Next Post