*'സ്റ്റേ കാം!സ്റ്റേ ഫോക്കസ്ഡ്!' എസ്.എസ്. എൽ.സി.ബോധവൽക്കരണ ശില്പശാല ശ്രദ്ധേയമായി!*
മാഹി: ചാലക്കര പി.എം. ശ്രീ ഉസ്മാൻ ഗവ. ഹൈസ്കൂളിലെ സി.ബി.എസ്.സി.പത്താം ക്ലാസ്സ് പൊതു പരീക്ഷ എഴുതാൻ തയ്യാറെടുക്കുന്ന കുട്ടികളെ ആത്മ വിശ്വാസമുള്ളവരാക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച 'സ്റ്റേ കാം ; സ്റ്റേ സെയ്ഫ്!' ബോധവല്കരണ ശില്പശാല കുട്ടികൾക്ക് വേറിട്ട അനുഭവമായി.
മാഹി കേന്ദ്രീയ വിദ്യാലയത്തിൽ നിന്നു വിരമിച്ച ഇംഗ്ലീഷ് അധ്യാപിക ഭാർഗ്ഗവീരാജ് തലശ്ശേരി കേന്ദ്രീയ വിദ്യാലയത്തിൽ നിന്നു വിരമിച്ച ഗണിത ശാസ്ത്ര അധ്യാപിക ജ്യോതി രാഘവൻ എന്നിവരുടെ നേതൃത്വത്തിലാണ് ശില്പശാല സംഘടിപ്പിച്ചത്.
പേടിയില്ലാതെ ആത്മവിശ്വാസത്തോടെ പരീക്ഷയെ എങ്ങനെ അഭിമുഖീക്കാം എന്നു കുട്ടികളെ ബോധ്യപ്പെടുത്താൻ ശില്പശാല സഹായിച്ചു.
സി.ബി.എസ്.സി 'പൊതു പരീക്ഷ സംബന്ധമായ ഉത്കണ്ഠകൾ ഒരു പരിധിവരെ കുറക്കാൻ ഇതു കുട്ടികളെ സഹായിക്കുകയും ചെയ്തു.
പരിമിതമായ സമയത്തിനുള്ളിൽ ആത്മവിശ്വാസത്തോടെ പഠിക്കാൻ സഹായകമായ സമയക്രമ പട്ടികയും
ഒപ്പം മാറ്റം വരുത്തേണ്ട ദിനചര്യാക്രമവും ഭക്ഷണ രീതിയും ശില്പശാലയിൽ ചർച്ച ചെയ്യപ്പെട്ടു.
പ്രധാനാധ്യാപകൻ കെ.വി.മുരളീധരൻ
'സ്റ്റേ കാം ; സ്റ്റേ ഫോക്കസ്ഡ് ' എന്ന പരിശീലന പദ്ധതിയെ കുറിച്ചു വിശദീകരിച്ചു
കൊണ്ടു യോഗത്തിനു സ്വാഗതം പറഞ്ഞു.
അധ്യാപക രക്ഷാകർതൃ സമിതി പ്രസിഡണ്ട് കെ.വി. സന്ദിവ് അധ്യക്ഷത വഹിച്ചു.
മുൻ പ്രധാപാധ്യാപകൻ എം. മുസ്തഫ മാസ്റ്റർ ശില്പശാലക്ക് ആശംസകൾ നേർന്നു.
വിദ്യാലയത്തിലെ മുതിർന്ന അധ്യാപിക പി.ശിഖ നന്ദി പറഞ്ഞു.
പി.ഇ.സുമ , വിദ്യ ടീച്ചർ, സുനിത ടീച്ചർ എന്നിവർ നേതൃത്വം നല്കി.


Post a Comment