സെബസ്ത്യാനോസിന്റെ ( വെളുത്തച്ഛൻ്റെ ) തിരുനാൾ
മാഹി സെൻറ് തെരേസ ബസിലിക്ക രക്തസാക്ഷിയായ വിശുദ്ധ സെബസ്ത്യാനോസിന്റെ ( വെളുത്തച്ഛൻ്റെ ) തിരുനാൾ 2025 ജനുവരി 16 ,17 ,18 ,19 .വ്യാഴം, വെള്ളി 'ശനി, ഞായർ. ദിവസങ്ങളിൽ നടത്തപ്പെടുന്നു .ഓരോ മൂന്ന് വർഷം കൂടുമ്പോഴാണ് ഈ തിരുനാൾ മാഹി ബസിലിക്കയിൽ വിപുലമായിട്ട് ആചരിക്കുന്നത് .ഈ 2025 വർഷം തിരുനാൾ വിപുലമായിട്ടാണ് ആചരിക്കുന്നത്. വെളുത്തച്ഛനോട് പ്രാർത്ഥിക്കുമ്പോൾ പലവിധ പകർച്ചവ്യാധികളിൽ നിന്നും രോഗങ്ങളിൽ നിന്നും സൗഖ്യം ലഭിക്കും എന്ന് കാലാകാലങ്ങളായി വിശ്വസിച്ചു പോരുന്നവരാണ് മാഹി ദേശത്തിലെ നാനാജാതി മതസ്ഥർ . വിശ്വാസം പാലിക്കുന്നതിൽ മാതൃക കാട്ടിത്തന്ന വിശുദ്ധനാണ് വിശുദ്ധ സെബസ്ത്യാനോസ് എന്ന മാഹിക്കാരുടെ വെളുത്തച്ഛൻ . പതിനേഴാം തീയതി വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് ബസിലിക്ക റെക്ടർ ഫാ.സെബാസ്റ്റ്യൻ കാരക്കാട്ട് കൊടി കയറ്റുന്നതിലൂടെ മൂന്നുദിവസം നീണ്ടുനിൽക്കുന്ന തിരുനാളിന് തുടക്കം ആകുന്നു . വൈകിട്ട് കോഴിക്കോട് രൂപതാ സെൻറ് പോൾസ് മൈനർ സെമിനാരിയുടെ റെക്ടർ ഫാ. ജിയോലിൻ എടേഴത്തിൻ്റെ കാർമ്മികത്വത്തിൽ ആഘോഷകരമായ ദിവ്യബലി അർപ്പിക്കപ്പെടുന്നു. 18 ആം തീയതി ശനിയാഴ്ച വൈകിട്ട് 5 മണിക്ക് കോഴിക്കോട് രൂപതയുടെ പ്രത്യാശ ഭവൻ ഡയറക്ടർ ഫാ. ഗ്രേഷ്യസ് ടോണി നെവേസിൻ്റെ കാർമ്മികത്വത്തിൽ ദിവ്യബലി തുടർന്ന് നൊവേന, നഗരപ്രദക്ഷിണം, ദിവ്യകാരുണ്യ ആശിർവാദം ഉണ്ടായിരിക്കുന്നതാണ്. നഗരപ്രദക്ഷിണം പോകുന്ന വഴി ഇപ്രകാരമാണ് പള്ളിയിൽനിന്ന് ആരംഭിച്ച് പഴയ പോസ്റ്റ് ഓഫീസ് .കെ ടി സി ജംഗ്ഷൻ, പോലീസ് സ്റ്റേഷൻ വഴി സ്റ്റാച്യു ജംഗ്ഷൻ, ഗേൾസ് സ്കൂൾ റോഡ് മംങ്കല്ല് ഇറങ്ങി വളവിൽ വഴി കോസ്റ്റ് ഗാർഡ് പോലീസ് സ്റ്റേഷൻ വഴി പൂഴിത്തല കവലയിൽ നിന്ന് തിരിഞ്ഞ് ലാ ഫാർമ റോഡ് വഴി ആനവാതുക്കൽ അമ്പലം, ഇന്ത്യൻ ബേങ്ക് വഴി സിമിത്തേരി ജംഗ്ഷൻ വഴി പള്ളി. തിരുനാൾ ദിനമായ 19 ആം തീയതി ഞായറാഴ്ച രാവിലെ 10 : 30 ന് ബസിലിക്ക റെക്ടർ ഫാ, സെബാസ്റ്റ്യൻ കാരക്കാട്ടിൻ്റെ മുഖ്യ കാർമികത്വത്തിൽ തിരുനാൾ ദിവ്യബലി, നൊവേനയും പ്രദക്ഷിണവും തുടർന്ന് നേർച്ച ഭക്ഷണവും ഉണ്ടായിരിക്കുന്നതാണ്.

Post a Comment