o അഴിയൂർ പഞ്ചായത്ത് യൂത്ത് ലീഗ് സമ്മേളനം പ്രൗഡഗംഭീരം*
Latest News


 

അഴിയൂർ പഞ്ചായത്ത് യൂത്ത് ലീഗ് സമ്മേളനം പ്രൗഡഗംഭീരം*

 *അഴിയൂർ പഞ്ചായത്ത് യൂത്ത് ലീഗ് സമ്മേളനം പ്രൗഡഗംഭീരം*



അഴിയൂർ പഞ്ചായത്ത് യൂത്ത് ലീഗ് സമ്മേളനം അതി ഗംഭീരമായി സമാപിച്ചു..വൈകുന്നേരം 4 മണിക്ക് കുഞ്ഞിപള്ളിയിൽ നിന്നും ആരംഭിച്ച റാലിയോടു കൂടി ആണ് സമ്മേളനത്തിനു തുടക്കം കുറിച്ചത്.ബാൻഡ് മേളവും കോൽക്കളിയും ഡിജെ യും റാലിക്കു മാറ്റു കൂട്ടി.തുടർന്ന് നടന്ന പൊതു സമ്മേളനം മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെഎം ഷാജി ഉദ്ഘാടനം ചെയ്തു. സിപിഐ(എം) കേരളത്തിൽ എസ് ഡി പി ഐ പോലുള്ള പാർട്ടികളുമായുണ്ടാക്കിയ അവിശുദ്ധ കൂട്ടുകെട്ടിന്റെ ഫലമായാണ് അഴിയൂർ പഞ്ചായത്തിൽ അടക്കം എസ് ഡി പി ഐ ക്കു വാർഡുകളിൽ വിജയിക്കാൻ സാധിച്ചത്. അതി ശക്തമായ ന്യൂന പക്ഷ ഭൂരിപക്ഷ വർഗീയതയെ എതിർക്കാനുള്ള ഇച്ഛാ ശക്തി മുസ്ലീം ലീഗിനുണ്ടെന്നും അത് തുടർന്ന് കൊണ്ടേയിരിക്കുമെന്നും ഇക്കാര്യത്തിൽ ജനങ്ങൾ തികഞ്ഞ ജാഗ്രത കാണിക്കണമെന്നും ഇത്തരം അവിശുദ്ധ കൂട്ടുകെട്ടുകൾ ഇല്ലായ്മ ചെയ്യാൻ ജനങ്ങളെ അണിനിരത്തി യൂത്ത് ലീഗ് പ്രവർത്തകർ മുന്നിട്ട് ഇറങ്ങണമെന്നും കെ എം ഷാജി പ്രസ്ഥാവിച്ചു. യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ്‌ ഷിബു മീരാൻ മുഖ്യ പ്രഭാഷണം നടത്തി. വടകര എം പി ഷാഫി പറമ്പിൽ മുഖ്യാഥിതി ആയിരുന്നു.യൂത്ത് ലീഗ് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജലീൽ ടി സി എച് അധ്യക്ഷത് വഹിച്ച പരിപാടിയിൽ ജനറൽ സെക്രട്ടറി ഷാനിസ് മൂസ സ്വാഗതം പറഞ്ഞു.യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി ഷുഹൈബ് കുന്നത്, എം എസ് എഫ് ജില്ലാ പ്രസിഡണ്ട്‌ അഫ്നാസ് ചോറോട്,മൂസ കോത്തബ്ര,മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി ഇൻ ചാർജ് സുബൈർ മാസ്റ്റർ, ട്രഷറർ എം ടി സലാം, യൂ ഡി എഫ് മണ്ഡലം കൺവീനർ എൻപി അബ്ദുള്ള ഹാജി,,യൂത്ത് ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി അൻസീർ പനോളി,കാസിം നെല്ലോളി, പാമ്പള്ളി മഹമൂദ്, യൂ എ റഹീം, ഇസ്മായിൽ പി പി , അലി എവി ,ഹാരിസ് മുക്കാളി,ടി സി എച് അബൂബക്കർ ഹാജി,  ഇ ടി അയ്യൂബ്, അൻവർ ഹാജി, നിസാർ വി കെ , റഹീം പി പി , സാജിദ് നെല്ലോളി, ജസ്മിന കല്ലേരി,അഫ്ശീല ഷഫീക്, ആയിഷ ഉമ്മർ, ശ്യാമള,,നവാസ് നെല്ലോളി,സെനീദ് എ വി ,എന്നിവർ സംസാരിച്ചു. സമദ് മർഹബ, ശിഹാബ് ബാബരി, ഫൈസൽ ടി കെ ,മുനാസർ, ഹൈസം,ഫജർ, സലാവുദ്ദീൻ അയ്യൂബി ,സാം നവാസ്, റയീസ് പള്ളിയത്, റാഷിദ്‌ മാളിയേക്കൽ തുടങ്ങിയവർ നേതൃത്വം നൽകി. പഞ്ചായത്ത് യൂത്ത് ലീഗ് ട്രഷറർ സുനീർ ചോമ്പാല നന്ദി പറഞ്ഞു...

Post a Comment

Previous Post Next Post