ഇന്ത്യയിലെ ഫ്രഞ്ച് അബാസഡർ മാഹി സന്ദർശിച്ചു
മാഹി: ഇന്ത്യയിലെ ഫ്രഞ്ച് അബാസഡറായ
തിയറി മാത്തൗ മാഹി സന്ദർശിച്ചു.
കോഴിക്കോട് പരിപാടിക്കെത്തിയതായിരുന്നു അദ്ദേഹം
മാഹിയിലെത്തിയ അബാസിഡർ മാഹി ടാഗോർ പാർക്കിലെ മരിയാൻ പ്രതിമയ്ക്ക് മുന്നിൽ പുഷ്പചക്രമർപ്പിച്ചു
തുടർന്ന് ഫ്രഞ്ച് പൗരന്മാരുടെ കാര്യാലയമായ യുന്യോംദ് ഫ്രാൻസേ ദ് മായേ സന്ദർശിച്ചു.
ശേഷം ഫ്രഞ്ച് സ്മരണകളുറങ്ങുന്ന മാഹി മൂപ്പൻ സായ് വിൻ്റെ ബംഗ്ലാവും ഹില്ലോക്കിലെ തൂക്കു മരവും ടാഗോർ പാർക്കും ,സന്ദർശിച്ച ശേഷം മാഹി ബസലിക്കയും, മാഹി സെമിത്തേരിയിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള വിദേശികളുടെ കല്ലറയും സന്ദർശിച്ചു
മാഹി ബസലിക്കയിൽ ഫാ. സെബാസ്റ്റ്യൻ കാരേക്കാട്ടിൽ അംബാസിഡർക്കും സംഘത്തിനും സ്വീകരണം നല്കി
മാഹി റീജിണ്യൽ അഡ്മിനിസ്ട്രേറ്റുമായും , മാഹി ബസലിക്ക റെക്ടർ ഫാ. സെബാസ്റ്റ്യൻ കാരേക്കാട്ടിലുമായ അംബാസഡർ കൂടിക്കാഴ്ച്ച നടത്തി
ഭാര്യ: സെസിൽ മാത്തൗ,പോണ്ടിച്ചേരിയിലെ കോൺസൽ ജനറൽ ഡി ഫ്രാൻസ്: എറ്റിയെൻ റോളണ്ട്-പൈഗ് ,ചെന്നൈ കോഡിനേറ്റർ കാൾ ബൗളംഗർ എന്നിരും അംബാസഡർക്കൊപ്പം ഉണ്ടായിരുന്നു
വൈകീട്ട് 5.30 ഓടെ അദ്ദേഹം കോഴിക്കോടേക്ക് തിരിച്ചു പോയി






















Post a Comment