o ഏതം "ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് മലയാള കലാഗ്രാമത്തിൽ പ്രദർശിപ്പിക്കും
Latest News


 

ഏതം "ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് മലയാള കലാഗ്രാമത്തിൽ പ്രദർശിപ്പിക്കും

 ഏതം "ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് മലയാള കലാഗ്രാമത്തിൽ    പ്രദർശിപ്പിക്കും



മാഹി: മലയാള കലാഗ്രാമത്തിൽ നിന്നും ചിത്രീകരിച്ച യുവ സംവിധായകൻ പ്രവീൺ ചന്ദ്രൻ മൂടാടിയുടെ വ്യത്യസ്തമായ കഥ പറയുന്ന, ആദ്യ സ്വതന്ത്ര സിനിമയായ "ഏതം "ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് മലയാള കലാഗ്രാമം എം.ഗോവിന്ദൻ ഓഡിറ്റോറിയത്തിൽ പ്രദർശിപ്പിക്കും. ഹരിഹരൻ ചിത്രങ്ങളുടെ ദീർഘകാല സഹ സംവിധായകനും, കലാഗ്രാമത്തിലെ ആദ്യ ചിത്രകലാ ബേച്ച് വിദ്യാർത്ഥിയും, കഥ, തിരക്കഥാകൃത്തുമാണ് പ്രവീൺ ചന്ദ്രൻ മൂടാടി. കാലിക്കറ്റ് കോളേജ് ഓഫ് ആർട്, മാഹി മലയാള കലാഗ്രാമം എന്നിവിടങ്ങളിൽ ചിത്രകലാ പഠനം പൂർത്തിയാക്കിയ പ്രവീൺ, കേരളത്തിനകത്തും പുറത്തും നിരവധി ചിത്ര പ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്. കേരള ലളിതകലാ അക്കാദമിയുടെ സ്റ്റേറ്റ് എക്സിബിഷനിൽ പങ്കെടുത്തു. ലളിതകലാ അക്കാദമിയുടെ സ്റ്റേറ്റ് ക്യാമ്പുകൾ, നാഷണൽ ക്യാമ്പുകൾ എന്നിവയിൽ പങ്കെടുത്തിട്ടുണ്ട്. നാല് ഏകാംഗ ചിത്രപ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്.

ആനുകാലികങ്ങളിൽ കഥകളെഴുതാറുണ്ട്. കറൻ്റ് ബുക്ിന്റെ 'ഒരു സർറിയലിസ്റ്റിക് ചിത്രകാരന്റെ കഥ " എന്ന കഥാസമാഹാരം പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. മയൂഖം എന്ന സിനിമയിൽ ഹരിഹരന്റെ കൂടെ പ്രവർത്തിച്ചു. എംടി-ഹരിഹരൻ ടീമിന്റെ പഴശ്ശിരാജ, ഏഴാമത്തെ വരവ് തുടങ്ങിയ സിനിമകളിൽ സഹസംവിധായകനായി പ്രവർത്തിച്ചു. "ഏതം " എന്ന സിനിമയിലൂടെ സ്വതന്ത്ര സംവിധായകനായി. 2000 ത്തിലെ കലാദർപ്പണം അവാർഡ്, ന്യൂ യോർക്ക് യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള ടിസ്ക് യുടെ ഫിലിം ഫെസ്റ്റിവലിൽ രാമൻ എന്ന ഷോർട്ട് ഫിലിമിന് മികച്ച കലാസംവിധായകനുള്ള അവാർഡ് ലഭിച്ചു.


Post a Comment

Previous Post Next Post