o ബാലസഭ സംഘടിപ്പിച്ചു
Latest News


 

ബാലസഭ സംഘടിപ്പിച്ചു

ബാലസഭ സംഘടിപ്പിച്ചു



ന്യൂ മാഹി ഗ്രാമപഞ്ചായത്തിൽ കുട്ടികളുടെ ബാലസഭ സംഘടിപ്പിച്ചു. ശനിയാഴ്ച്ച രാവിലെ 10.30 ന് പെരിങ്ങാടി എം. മുകുന്ദൻ പാർക്കിൽ വെച്ച് നടന്ന പരിപാടി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അർജുൻ പവിത്രൻ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ മാണിക്കോത്ത് മഗേഷ് അധ്യക്ഷ വഹിച്ചു. കുടുംബശ്രീ ബാലസഭ ബാലപഞ്ചായത്തിൽ സംസ്ഥാന തലത്തിൽ ജില്ലയിൽ നിന്ന് തെരഞ്ഞെടുത്ത ന്യൂ മാഹി എംഎം ഹയർ സെക്കൻ്ററി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി കെ.കെ. നിഹാലിനെ പരിപാടിയിൽ വെച്ച് അനുമോദനം നൽകി. സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.എസ്. ഷർമിള, കെ.പി. ലീല ടീച്ചർ എന്നിവർ സംസാരിച്ചു. എം.കെ. ലത, കെ. വത്സല, കെ.പി. രഞ്ജിനി, കെ.എ. ലസിത എന്നിവർ സംബന്ധച്ചു. സി.വി. സജീവൻ മോഡറേറ്റ് ചെയ്തു.

Post a Comment

Previous Post Next Post