o ഫുഡ് ഫെസ്റ്റിവൽ സംഘടിപ്പിച്ചു
Latest News


 

ഫുഡ് ഫെസ്റ്റിവൽ സംഘടിപ്പിച്ചു


ഫുഡ് ഫെസ്റ്റിവൽ സംഘടിപ്പിച്ചു



കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ന്യൂ മാഹി പഞ്ചായത്തിൽ നടപ്പിലാക്കുന്ന പലഹാര ഗ്രാമം പദ്ധതിയുടെ ഭാഗമായി ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് പെരിങ്ങാടി എം. മുകുന്ദൻ പാർക്കിൽ വെച്ച് ഫുഡ് ഫെസ്റ്റിവൽ സംഘടിപ്പിച്ചു. പരിപാടി ജില്ലാ പഞ്ചായത്ത് മെമ്പർ ഇ. വിജയൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ന്യൂ മാഹി പഞ്ചായത്ത് പ്രസിഡൻ്റ് എം.കെ. സെയ്ത്തു അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അർജുൻ പവിത്രൻ, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ എം.കെ. ലത, കെ.എസ്. ഷർമിള, മാണിക്കോത്ത് മഗേഷ്, മെമ്പർമാരായ കെ. വത്സല, കെ.പി. രഞ്ജിനി, ശഹദിയ മധുരിമ, കെ.ടി. ഫാത്തിമ, കെ. ഷീബ, കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ കെ.പി. ലീല ടീച്ചർ, വൈസ് ചെയർപേഴ്സൺ സി.വി. രജിത എന്നിവർ സംബന്ധിച്ചു. വിവിധ പലഹാരങ്ങളുടെ പ്രദർശനവും വിപണവും നടന്നു. ഫെബ്രുവരി ആദ്യവാരം ന്യൂ മാഹി ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നിലുള്ള പലഹാര ഗ്രാമം പദ്ധതിയുടെ ഔട്ട്ലെറ്റ് ഉദ്ഘാടനം ചെയ്യും എന്ന് വിജയൻ മാസ്റ്റർ പ്രഖ്യാപിച്ചു.

Post a Comment

Previous Post Next Post