*ന്യൂ ഇയർ മെഗാ ഇവൻ്റ് : തിങ്ങി നിറഞ്ഞ് വളവിൽ കടപ്പുറം*
മാഹി: മാഹിയിൽ പുതുച്ചേരി ടൂറിസം വകുപ്പ് സംഘടിപ്പിച്ച ന്യൂ ഇയർ മെഗാ ഇവൻ്റ് സംഗീത രാവിലേക്ക് ജനക്കൂട്ടം ഒഴുകിയെത്തി
ആദ്യം തണുപ്പൻ മട്ടിൽ ആരംഭിച്ച ഗാനമേള പിന്നീട് ആഘോഷരാവിനെ അസ്വാദകരമാക്കി മാറ്റി
മൂന്ന് മണിക്കൂർ നേരം അത്യാധുനിക ശാസ്ത്ര സാങ്കേതിക സംഗിതോപകരണങ്ങൾ ഉപയോഗിച്ചുള്ള ഗാനമേള കാണാനെത്തിയവരിൽ പാസ് ഉള്ള നൂറ് പേർക്ക് മാത്രമാണ് കസേര ഉണ്ടായിരുന്നത് എന്നത് നേരിയ പ്രതിഷേധത്തിനിടയാക്കി
ഡിസമ്പർ 31 ന് നടക്കേണ്ടിയിരുന്നന്യൂ ഇയർ മെഗാ ഇവൻ്റ് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ നിര്യാണത്തെത്തുടർന്ന് ഇന്നലത്തേക്ക് മാറ്റി വെക്കുകയായിരുന്നു. പിന്നണി ഗായകൻ നരേഷ് അയ്യരുടെ നേതൃത്വത്തിലുള്ള സംഗീത വിരുന്നിൽ . ബിഗ് ബോസ് ഫെയിം സോണിയ,
ആലാപ് രാജു എന്നിവർ അണി നിരന്നു.



Post a Comment