*മാഹി മുണ്ടോക്ക് ശ്രീഹരീശ്വര ക്ഷേത്രത്തിലെ വൈകുണ്ഠ ഏകാദശി മഹോത്സവത്തോടനുബന്ധിച്ച് രഥഘോഷയാത്ര നടന്നു*
മുണ്ടോക്ക് ശ്രീഹരീശ്വര ക്ഷേത്രത്തിലെ വൈകുണ്ഠ ഏകാദശി മഹോത്സവത്തോടനുബന്ധിച്ച് ചെണ്ടമേളത്തിൻ്റെയും നാദസ്വരത്തിൻ്റെയും താലപ്പൊലിയുടെയും അകമ്പടിയോടെ നടന്ന രഥഘോഷയാത്ര വൈകീട്ട് ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ട് ഹരീശ്വര ക്ഷേത്രം റോഡ്, ബുലുവാർ റോഡ്, സുബ്രഹ്മണ്യ കോവിലിൻ്റെ മുൻവശത്തുകൂടി ഗവ. ക്വാർട്ടേഴ്സ് മുൻവശത്തുകൂടി മുന്നോട്ട് പോയി കുന്നുമ്മൽ റോഡ് വഴി ഫോർകൊന്തെഹിൽ റോഡ്, സെമിത്തേരി റോഡ് വഴി ചാരോത്ത് മുക്ക് തിരിഞ്ഞ് ഭാരതിയാർ റോഡ്, ആനവാതുക്കൽ ശ്രീ വേണുഗോപാല ക്ഷേത്രത്തിനു മുൻവശത്തെ റോഡ്, സർവ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് റോഡ് വഴി മെയിൻ റോഡ് വഴി മാഹി സെൻ്റ് തെരേസാ പള്ളിക്ക് മുൻവശത്തുകൂടി സെമിത്തേരി റോഡ് ഓടത്തിനകം വഴി ക്ഷേത്രത്തിൽ എത്തിച്ചേർന്നു
11 ന് രാവിലെ സോപാന സംഗീതം, ശേഷം ആറാട്ട് എഴുന്നള്ളത്ത്, ആറാട്ട് തുടർന്ന് ഉത്സവം കൊടിയിറങ്ങും

Post a Comment