മഹിളാ കോൺഗ്രസ്: മഹിളാ സാഹസ് കേരള യാത്രക്ക് സ്വീകരണം നൽകി
ന്യൂമാഹി: പിണറായി വിജയൻ്റെ ദുർഭരണത്തിനെതിരെ മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് അഡ്വ. ജെബി മേത്തർ എം.പി. നയിക്കുന്ന മഹിളാ സാഹസ് കേരള യാത്രക്ക് ന്യൂമാഹിയിൽ മമ്മി മുക്ക് കോർണിഷിൽ സ്വീകരണം നൽകി. എ.ഐ.സി.സി.അംഗം വി.എ നാരായണൻ ഉദ്ഘാടനം ചെയ്തു. സുനിത ശേഖരൻ അധ്യക്ഷത വഹിച്ചു. ജാഥാ ലീഡർ അഡ്വ.ജെബി മേത്തർ, നേതാക്കളായ ജയലക്ഷ്മി ദത്തൻ, സി.ടി.പ്രിയ, കെ.ശശിധരൻ, ഗീത കൊമ്മേരി, ശ്രീജ മഠത്തിൽ, ശർമ്മിള, ദീപ സുരേന്ദ്രൻ, വി.കെ.അനീഷ് ബാബു, ഷാനു പുന്നോൽ, എൻ.കെ.സജീഷ്, കെ.വി.ദിവിത, റീമ ശ്രീജിത്ത് എന്നിവർ പ്രസംഗിച്ചു.
എൻ.പി.ഗീത, എസ്.കെ.അനില, കെ.കെ അജിത, രാജമ്മ രാജൻ തുടങ്ങിയവർ നേതൃത്വം നൽകി.

Post a Comment