വിശുദ്ധ സെബസ്റ്റ്യാനോസിന്റെ തിരുനാൾ : നഗര പ്രദക്ഷിണം നടന്നു
മാഹി. രക്തസാക്ഷിയായ വിശുദ്ധ സെബസ്റ്റ്യാനോസിന്റെ തിരുനാളിനോടനുബന്ധിച്ച്
നഗര പ്രദക്ഷിണം നടന്നു
വൈ. 5 മണിക്ക് റവ ഫാ . ഗ്രേഷ്യസ് ടോണി നേവേസ് ദിവ്യബലി അർപ്പിച്ചു തുടർന്ന് സെന്റ് സെബാസ്റ്റ്യന്റെ തിരുസ്വരൂപം വഹിച്ചു കൊണ്ടുള്ള നഗരപ്രദക്ഷിണവും ദിവ്യകാരുണ്യ ആശീർവാദവും ഉണ്ടായി
നഗര പ്രദഷിണം പള്ളിയിൽ നിന്ന് ആരംഭിച്ച് - പഴയ പോസ്റ്റ് ഓഫീസ് - കെ.ടി.സി. ജംഗ്ഷൻ -പോലീസ് സ്റ്റേഷൻ - സ്റ്റാച്യു ജംഗ്ഷൻ -സി.ഇ.ഭരതൻ ഹയർ സെക്കന്ററി സ്ക്കൂൾ - വഴി വളവിൽ ശ്രീ കുറുമ്പ ക്ഷേത്രത്തിലെ സ്വീകരണത്തിന് ശേഷം പാറക്കൽ കോസ്റ്റ് ഗാർഡ് പോലീസ് സ്റ്റേഷൻ വഴി പൂഴിത്തല - മെയിൻ റോഡ്-ലാഫാർമ റോഡ് - ആനവാതുക്കൽ - ഇന്ത്യൻ ബാങ്ക് വഴി സിമിത്തേരി റോഡ് വഴി പള്ളിയിൽ പ്രവേശിച്ചു
നാളെ (ഞായർ ) രാവിലെ 6.45 ന് ദിവ്യബലി
10.30 ന് ഫാ.സെബാസ്റ്റ്യൻ കാരക്കാട്ടിൻ്റെ കാർമികത്വത്തിൽ തിരുനാൾ ദിവ്യബലിയും ശേഷം പ്രദക്ഷിണവും ഉണ്ടായിരിക്കും
തുടർന്ന് നേർച്ച ഭക്ഷണത്തോടെ തിരുനാൾ സമാപിക്കും




Post a Comment