*ജവഹർ നവോദയ പ്രവേശന പരീക്ഷ 18-ന്*
കണ്ണൂർ മാഹി നവോദയ വിദ്യാലയത്തിലേക്ക് 2025-2026 പ്രവേശനത്തിന് അപേക്ഷിച്ച വിദ്യാർഥികൾക്കായുള്ള പ്രവേശന പരീക്ഷ 18-ന് ജവഹർലാൽ നെഹ്രു ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ രാവിലെ 11.30 മുതൽ 1.30 വരെ നടക്കും. അപേക്ഷകർ 10.30- ന് മുൻപ് ഹാൾടിക്കറ്റുമായി സ്കൂളിലെത്തണം. അപേക്ഷ www.navodaya.gov.in എന്ന വെബ്സൈറ്റിൽനിന്നും അഡ്‌മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. ഡൗൺലോഡ് ചെയ്യുന്നതിൽ ബുദ്ധിമുട്ടുള്ള അപേക്ഷകർക്ക് മാഹി നവോദയ വിദ്യാലയത്തിൽ നേരിട്ടെത്തി അഡ്മിറ്റ് കാർഡ് കൈപ്പറ്റാം. മാഹി നവോദയ വിദ്യാലയത്തിലേക്ക് അപേക്ഷിച്ചവർക്കുള്ള മാർഗനിർദേശ ക്ലാസ് 11-ന് രാവിലെ 10 മുതൽ മൂന്നു വരെ പന്തക്കൽ നവോദയ വിദ്യാലയത്തിൽ നടക്കും. പരീക്ഷയ്ക്ക് അപേക്ഷിച്ച എല്ലാ വിദ്യാർഥികൾക്കും മാർഗനിർദേശ ക്ലാസിൽ പങ്കെടുക്കാമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

Post a Comment