o നിയമലംഘനം :ബോട്ടിന് തൊണ്ണൂറായിരം പിഴ
Latest News


 

നിയമലംഘനം :ബോട്ടിന് തൊണ്ണൂറായിരം പിഴ

നിയമലംഘനം :ബോട്ടിന് തൊണ്ണൂറായിരം പിഴ



ചോമ്പാൽ: കടൽ നിയമങ്ങൾ ലംഘിച്ച് മത്സ്യബന്ധനം നടത്തിയ ബോട്ടിനെതിരേ വടകര കോസ്റ്റൽ പോലീസും കോഴിക്കോട് ഫിഷറീസ് മറൈൻ എൻഫോ സ്മെൻറും നടപടി സ്വീകരിച്ചു. ചോമ്പാല ഹാർബറിലെ ശ്രീകൃഷ്ണ ബെൽറാം ഫൈബർ ബോട്ടാണ് അനധികൃത ട്രോളിങ് നട ത്തിയത്. കടലിൽ 20 മീറ്ററിൽ കൂടുതൽ ആഴമുള്ള ഇടങ്ങളിൽ മാത്രമേ ഡബിൾനെറ്റ് ഫൈബറുകൾക്ക് മത്സ്യബന്ധനം നടത്താൻ അനുമതിയുള്ളൂ. ഇതരസംസ്ഥാന ബോട്ടുകൾക്ക് പ്രത്യേക യൂസേഴ്സ‌് ഫീസ് അടച്ചുമാത്രമേ ഇവിടെ മത്സ്യബന്ധനം നടത്താൻ പാടുള്ളൂ എന്ന നിയമവും ഇവിടെ ലംഘിക്കപ്പെടുക പതിവാണ്. കസ്റ്റഡിയിലെടുത്ത ബോട്ടിന് തൊണ്ണൂറായിരം രൂപയാണ് പിഴയിട്ടത്. വരുംദിവസങ്ങളിൽ പരിശോധന കർശനമാക്കുമെന്ന് അധികൃതർ അറിയി ച്ചു. കെ. മിഥുൻ ബാബു, ഫിഷറീസ് അസിസ്റ്റൻറ് ഡയറക്ടർ സുനീർ തുടങ്ങിയവർ പരിശോധനയ്ക്ക് നേതൃത്വം നൽകി

Post a Comment

Previous Post Next Post