വോയിസ് ഓഫ് മദീന മത പ്രഭാഷണത്തിന് പ്രൗഡോജ്വല തുടക്കം.
ചാലക്കര. Sys ചാലക്കര യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മൂന്നുദിവസങ്ങളിലായി നടക്കുന്ന മതപ്രഭാഷണത്തിന് ചാലക്കരയിൽ തുടക്കമായി. ചാലക്കരയിൽ പ്രത്യേകം സജ്ജമാക്കിയ മർഹൂം മൂസ ഹാജി നഗറിൽ നടന്ന പരിപാടിയിൽ സ്വാഗതസംഘം ചെയർമാൻ അസ് ഹാജി കുനിയിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ മഹല്ല് ഖത്തീബ് അഷ്‌കർ സഖാഫി ഗൂടല്ലൂർ ഉദ്ഘാടനം നിർവഹിച്ചു. മാഹി റീജിയണൽ മസ്ജിദ് &മദ്രസ കോ ഓർഡിനേഷൻ കമ്മിറ്റി ജനറൽ സെക്രട്ടറി TK വസീം ആശംസ പ്രഭാഷണം നടത്തി. Sys ചാലക്കര യൂണിറ്റ് പ്രസിഡണ്ട് റുബീസ് ചാലക്കര സ്വാഗതവും സാന്ത്വനം ചാലക്കര കൺവീനർ ഫൈസൽ ഹാജി അമിനാസ് നന്ദിയും പറഞ്ഞു. തുടർന്നു നടന്ന ബുർദ മജ്‌ലിസ്ന് നിയാസ് സഖാഫി മാമ്പറ നേതൃത്വം നൽകി.മഹമൂദ് കുഞ്ഞിപ്പറമ്പത്, മൂസ ബലാരം വീട്ടിൽ, അലി അഷ്‌കർ, ഹനീഫ സഖാഫി, ഷംഷീർ കരയിന്റവിട എന്നിവർ സംബന്ധിച്ചു. നാളെ നടക്കുന്ന സമാപന സമ്മേളനത്തിൽ കേരള മുസ്ലിം ജമാ അത്ത് സംസ്ഥാന ജനറൽ സെക്രട്ടറി ബഹു. ഖലീലുൽ ബുഹാരി തങ്ങൾ നേതൃത്വം നൽകും
Post a Comment