ന്യൂ മാഹീ പഞ്ചായത്ത് ഒന്നാം വാർഡ് സീതി മൻസിൽ - സരോമ റോഡ് ഉത്ഘാടനം.
പുന്നോൽ റെയിൽവേ ഗേറ്റ് ന് സമീപം സീതി സീതി മൻസിൽ സമീപത്തു നിന്ന് റഹ്മ പള്ളി, ആരോഗ്യ കേന്ദ്രം, ഇയ്യത്തുങ്കാട് ശ്രീനാരായണ മഠം എന്നിവടങ്ങളിലേക്ക് പോകുന്ന പ്രധാന റോഡിലേക്കുള്ള കണക്ഷൻ പാസ്സേജ് ഒന്നാം വാർഡ് മെമ്പർ ശഹദിയ മധുരിമ മുൻകൈ എടുത്ത് സ്വകാര്യ ഫണ്ട് കണ്ടെത്തി നിർമിച്ച ഇന്റർലോക്ക് റോഡ് പണി പൂർത്തിയാക്കി ഉത്ഘാടനം ചെയ്തു, അതോടൊപ്പം ശിഹാബ് തങ്ങൾ റിലീഫ് സെൽ ന്റെ ആഭിമുഖ്യത്തിലുള്ള പ്രസ്തുത റോഡിൽ സ്ഥാപിച്ച "തെളിച്ചം " സ്ട്രീറ്റ് ലൈറ്റ് പദ്ധതി മൂന്നാം ഘട്ട ഉത്ഘാടനവും അതോടൊപ്പം നടന്നു
മുസ്ലിം ലീഗ് ശാഖ പ്രസിഡണ്ട് എ പി അഫ്സലിന്റെ അധ്യക്ഷതയിൽ വാർഡ് മെമ്പർ ശഹദിയ മധുരിമ ഉത്ഘാടനം നിർവഹിച്ചു . പ്രമുഖ സാമൂഹ്യ പ്രവർത്തകൻ പി വി ഹംസ സാഹിബ് മുഖ്യ അതിഥി ആയിരുന്നു. മുസ്ലിം ലീഗ് ന്യൂ മാഹീ പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി എംപി ബഷീർ, പി റഫീഖ്, പുന്നോൽ മുസ്ലിം ജമാ അത്ത് ജനറൽ സെക്രട്ടറി അസീസ് ഹമീദ്,മുസ്ലിം യൂത്ത് ലീഗ് നേതാവ് തശ്രീഫ് ഹുസ്സൻ മൊട്ട, ഷാഹിദ്,എംപി ഹനീഫ, നഹാസ് കേളോത്ത്, സി ടി അബ്ദുൽ മജീദ് തുടങ്ങിയവർ സംബന്ധിച്ചു.
പി റിയാസ് സ്വാഗതവും, അസ്കർ മധുരിമ നന്ദിയും പറഞ്ഞു

Post a Comment