o മാഹി വ്യാപാരോത്സവം ഗവർണർ ഉദ്ഘാടനം ചെയ്തു
Latest News


 

മാഹി വ്യാപാരോത്സവം ഗവർണർ ഉദ്ഘാടനം ചെയ്തു

 *മാഹി വ്യാപാരോത്സവം ഗവർണർ ഉദ്ഘാടനം ചെയ്തു* 



മാഹി: ജി.എസ്.ടി. വന്നതോടെ മാന്ദ്യത അനുഭവിക്കുന്ന  മാഹിയിലെ വ്യാപാര മേഖലയ്ക്ക് ഉണർവേകാൻ ലക്ഷ്യമിട്ട് നടത്തുന്ന വ്യാപാരോത്സവിന് മാഹിയിൽ തുടക്കമായി

മാഹി ഇ വത്സരാജ് സിൽവർ ജൂബിലി ഹാളിൽ നടന്ന പരിപാടിയിൽ പുതുച്ചേരി ലഫ്റ്റനൻ്റ് ഗവർണ്ണർ കെ കൈലാഷ് നാഥ് തിരിതെളിയിച്ചു ഉദ്ഘാടനം ചെയ്തു

ജിഎസ് ടി

വന്നതോടെ മയ്യഴിയുടെ ആകർഷണീയത കുറഞ്ഞ മയ്യഴി വ്യാപാരമേഖലയ്ക്ക് ഇരുട്ടടിയായി ബൈപ്പാസ് കൂടി വന്നതോടെ വ്യാപാരത്തിൽ വലിയ ഇടിവുണ്ടായി, ഇന്ധനം, മദ്യം എന്നിവയുടെ വില്പന കുറഞ്ഞതോടെ 100 കോടിയുടെ വരുമാന നഷ്ടമാണുണ്ടായത്. ഇതാെക്കെ തിരിച്ചു പിടിക്കാനും മയ്യഴിയെ വലിയ വ്യാപാര കേന്ദ്രമാക്കാനുമുള്ള നടപടികൾ തുടങ്ങിയതിൻ്റെ ഭാഗമായി പുതുച്ചേരിയിൽ ഗംഭീരമായ നടക്കുന്ന വ്യാപാരോത്സവമാണ് മാഹിയിലും തുടങ്ങിയത്. 


വിനോദസഞ്ചാര രംഗത്ത് മയ്യഴിയിൽ ഒരുപാട് പദ്ധതികളാണ് വരാൻ പോകുന്നത് പുഴയോര നടപ്പാതയുടെ ബാക്കി പ്രവൃത്തിക്കായി അഞ്ച് കോടി രൂപ ഇതിനായി അനുവദിച്ചിട്ടുണ്ട്. ഇതിൻ്റെ ടെണ്ടർ ഉടനെ വിളിക്കും.

ബോട്ട് ജെട്ടികളും സഞ്ചരിക്കുന്ന റസ്റ്റോറൻ്റും തുടങ്ങി സഞ്ചാരികളെ ആകർഷിക്കാനുള്ള നിരവധി കാര്യങ്ങളാണ് തുടങ്ങുന്നത്. ടൂറിസം പദ്ധതിയിൽ സ്വകാര്യ സംരഭകരെ കൂടി സഹകരിപ്പിക്കുമെന്ന് ഇത് മയ്യഴിയിലെ വ്യാപാരമേഖലയ്ക്കും ഉണർവുണ്ടാവുമെന്നും ഗവർണർ സൂചിപ്പിച്ചു.


 എം.എൽ.എ  രമേശ് പറമ്പത്ത്,

അഡ്മിനിസ്ട്രേറ്റർ ഡി.മോഹൻകുമാർ, നഗരസഭാ കമ്മീഷണർ സതേന്ദർ സിംഗ് എന്നിവർ സംബന്ധിച്ചു

Post a Comment

Previous Post Next Post