*പ്രതിഷേധം രേഖപ്പെടുത്തി*
പുതുച്ചേരി സംസ്ഥാനത്തിൻ്റെ ഭാഗമായ മയ്യഴിയിലെ നിരവധിയായ ജീവനക്കാർ നേരിടുന്ന പ്രശ്നങ്ങളും ഉദ്യോഗസ്ഥരുടെ ക്ഷാമവും മറ്റ് പൊതുജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളും മയ്യഴി സന്ദർശിച്ച ബഹുമാനപ്പെട്ട ലഫ്.ഗവർണ്ണർ കൈലാസനാഥനെ നേരിൽ കണ്ടു ബോധിപ്പിക്കാൻ മുൻകൂട്ടി അനുവാദം വാങ്ങി മണിക്കൂറുകളോളം ഗവ.ഹൗസിൻ്റെ പൂട്ടിയ ഗെറ്റിനു മുൻപിൽ കാത്തുനിന്ന ശേഷം അവസാന നിമിഷങ്ങളിൽ സർക്കാർ ജീവനക്കാരുടെ പ്രശ്നങ്ങൾ അവതരിപ്പിക്കാനുള്ള അനുമതി നിഷേധിച്ച അധികൃതരുടെ ദയാശൂന്യമായ നടപടിയിൽ ഫെഡറേഷൻ ഓഫ് സർവ്വീസ്സ് അസോസ്സിയേഷൻ (FSA) കടുത്ത പ്രതിഷേധം രേഖപ്പെടുത്തി.
FSA പ്രസിഡൻ്റ് സത്യനാഥൻ, ജനറൽ സിക്രട്ടറി ശ്രീകുമാർ ഭാനു ,എക്സിക്യൂട്ടീവ് അംഗം പ്രമോദ് കുമാർ എന്നിവർ സംസാരിച്ചു.

Post a Comment