*കാത്തിരിപ്പ്*
*പ്രതിഷേധം*
*നിരാശ*
മാഹി: രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി മാഹിയിലെത്തിയ ഗവർണ്ണറെ നേരിട്ട് കണ്ട് പരാതി നല്കാനൊരുക്കിയ സംവിധാനത്തിൽ പാളിച്ച പറ്റിയതായി പരാതി
അഡ്മിനിസ്ട്രേറ്റൻ്റെ അറിയിപ്പനുസരിച്ച് മുൻകൂട്ടി അനുവാദം വാങ്ങിയവർ 4 മണിക്ക് തന്നെ ഗവൺമേണ്ട് ഹൗസ് പരിസരത്ത് എത്തിയിരുന്നു
എന്നാൽ സർക്കാർ വകുപ്പ് മേധാവികളുടെ ഉന്നതതലയോഗം നീണ്ടതോടെ ഗേറ്റിന് പുറത്ത് പ്രായമായവരും സ്കൂൾ കുട്ടികളും ഇരിക്കാൻ പോലും സൗകര്യമില്ലാതെ കാത്തിരുന്നു മുഷിഞ്ഞു . ഒടുവിൽ പ്രതിഷേധവും,പോലീസുമായി വാഗ്വാദവും നടന്നു
വിവിധ സംഘടനകളായി എൺപതിലേറെ അനുമതി ഉണ്ടായിരുന്നു. ഇതിൽ പകുതി മാത്രമേ പരിഗണിച്ചുള്ളു
ബാക്കിയുള്ളവർക്ക് രാത്രി ഏഴര മണിയോടെ മണിക്കൂറുകളോളം നീണ്ട കാത്തിരിപ്പിന് ശേഷം നിരാശരായി മടങ്ങേണ്ടി വന്നു
വയോജനങ്ങളും കുട്ടികളും സ്ത്രീകളും ഉൾപ്പെടെ ഇരുന്നൂറോളം പേർക്കാണ് ഗെയിറ്റിന് പുറത്ത് ഒരു സംവിധാനവുമില്ലാതെ കാത്ത് നിൽക്കേണ്ടി വന്നത്.
പുതുച്ചേരി പെൻഷണേഴ്സ് അസോസിയേഷൻ മാഹി,
രാഷ്ട്രീയ പാർട്ടികൾ പ്രതിഷേധിച്ചു. .

.jpg)

Post a Comment