o ഇരുളടഞ്ഞ ജീവിതത്തിൽ നിന്നുകൊണ്ട് മയ്യഴിക്ക് വെളിച്ചം പകരാൻ സതേന്ദർ സിംഗ് മുൻസിപ്പാലിറ്റി സാരഥ്യമേറ്റെടുത്തു
Latest News


 

ഇരുളടഞ്ഞ ജീവിതത്തിൽ നിന്നുകൊണ്ട് മയ്യഴിക്ക് വെളിച്ചം പകരാൻ സതേന്ദർ സിംഗ് മുൻസിപ്പാലിറ്റി സാരഥ്യമേറ്റെടുത്തു

 *ഇരുളടഞ്ഞ ജീവിതത്തിൽ നിന്നുകൊണ്ട് മയ്യഴിക്ക് വെളിച്ചം പകരാൻ സതേന്ദർ സിംഗ് മുൻസിപ്പാലിറ്റി സാരഥ്യമേറ്റെടുത്തു*



മാഹി: മാഹി മുൻസിപ്പാലിറ്റി കമ്മീഷണറായി 35 കാരനായ സതേന്ദർ സിംഗ് ചാർജെടുത്തു.

ഉത്തർപ്രദേശിലെ അമ്രോഹ ജില്ലയിൽ നിന്നുള്ള സതേന്ദർ സിംഗിന്  കാഴ്ച്ചശക്തിയില്ല

നല്ല ഒരു മോട്ടിവേഷൻ സ്പീക്കർ കൂടിയായ ഇദ്ദേഹം 714-ാം റാങ്ക് നേടിയാണ് ഇന്ത്യയിലെ ഏറ്റവും കഠിനമായ പരീക്ഷകളിലൊന്നായ യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC) പരീക്ഷയിൽ വിജയിച്ചത്

   ഡൽഹിയിലെ സെൻ്റ് സ്റ്റീഫനിൽ നിന്നും പൊളിറ്റിക്കൽ സയൻസിൽബിരുദം നേടിയ ശേഷം

 നെഹ്‌റു സർവകലാശാലയിൽ (ജെഎൻയു) ബിരുദാനന്തര ബിരുദവും എംഫിൽ-പിഎച്ച്‌ഡിയും നേടി

 ശ്രീ അരബിന്ദോ കോളേജിൽ പൊളിറ്റിക്കൽ സയൻസ് വിഭാഗത്തിൽ അസിസ്റ്റൻ്റ് പ്രൊഫസറായി.  

2018ൽ യുപിഎസ്‌സി സിവിൽ സർവീസസ് പരീക്ഷ എഴുതുകയും 714-ാം റാങ്ക് നേടുകയും ചെയ്തു.  

പിന്നീട് പ്രതിരോധ മന്ത്രാലയത്തിൽ അസിസ്റ്റൻ്റ് ഡയറക്ടറായി നിയമിതനായി

 ഇക്കുറി ഐഎഎസിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു

  ഒന്നര വയസ്സുള്ളപ്പോൾ, ന്യുമോണിയ ബാധിച്ചപ്പോൾ നല്കിയ  കുത്തിവയ്പ്പിനെത്തുടർന്നാണ് ഇദ്ദേഹത്തിന്  കാഴ്ചശക്തി നഷ്ടപ്പെട്ടത് 


ഭരണചുമതലകളിൽ ഇദ്ദേഹത്തെ സഹായിക്കുവാൻ ഒരു അസിസ്റ്റ്ൻ്റിനെയും നിയമിച്ചിട്ടുണ്ട്

Post a Comment

Previous Post Next Post