തൊഴിലുറപ്പ് തൊഴിലാളികളുടെ മാർച്ചും ധർണ്ണയും
ന്യൂമാഹി : തൊഴിലുറപ്പ് പദ്ധതി തകർക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ, ബഡ്ജറ്റ് വിഹിതം വർദ്ധിപ്പിക്കുക, ദിവസ വേതനം 600 രൂപയായും തൊഴിൽ ദിനങ്ങൾ 200 ആയും വർദ്ധിപ്പിക്കുക, അശാസ്ത്രീയവും അപ്രായോഗികവുമായ എൻ എം എം എസ്, ജിയോടാഗ് പരിഷ്കാരങ്ങൾ ഒഴിവാക്കുക, കാർഷിക മേഖലയിലെ പ്രവൃത്തികൾ പദ്ധതിയിൽ ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ ന്യൂമാഹി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾ ന്യൂമാഹി ടൗണിൽ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. സി ഐ ടി യു ഏറിയ സെക്രട്ടറി എ രമേശ് ബാബു ഉദ്ഘാടനം ചെയ്തു. എൻ വി സുഷമ അധ്യക്ഷത വഹിച്ചു. കെ ജയപ്രകാശൻ, വി കെ രത്നാകരൻ,സി കെ റീജ എന്നിവർ സംസാരിച്ചു
Post a Comment