o പ്രതിഷേധ മാർച്ചും പോസ്റ്റർ പ്രചാരണവും നടത്തി*
Latest News


 

പ്രതിഷേധ മാർച്ചും പോസ്റ്റർ പ്രചാരണവും നടത്തി*

 *പ്രതിഷേധ മാർച്ചും പോസ്റ്റർ പ്രചാരണവും നടത്തി*



മാഹി സബ്ബ് റജിസ്ട്രററുടെ ജന ദ്രോഹനയങ്ങൾക്കും അഴിമതിക്കും എതിരെ

ഇന്ത്യൻ യൂത്ത് കോൺഗ്രസ് മാഹി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ  പോസ്റ്റർ പ്രചരണവും പ്രകടനവും നടത്തി. പ്രതിഷേധ സംഗമം മാഹി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ മോഹനൻ ഉദ്ഘാടനം ചെയ്തു. 


മേഖല യുത്ത് കോൺഗ്രസ് പ്രസിഡന്റ് കെ പി രജിലേഷ്  അധ്യക്ഷത വഹിച്ചു. മാഹി ബ്ലോക്ക്കോൺഗ്രസ് ജന: സെക്രട്ടറി സത്യൻ കോളോത്ത് , യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ശ്രീജേഷ് എം കെ,അലി അക്ബർ ഹാഷിം , ബ്ലോക്ക് കോൺഗ്രസ് ജന: സെക്രട്ടറി  ശ്യാംജിത്ത് പാറക്കൽ, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി അജയൻ പൂഴിയിൽ, എന്നിവർ  സംസാരിച്ചു. മാഹി മേഖല എൻ  എസ് യു പ്രസിഡന്റ് സുമിത്ത് പി. സ്വാഗതവും യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡണ്ട് മുഹമ്മദ് സർഫ്രാസ് നന്ദിയും പറഞ്ഞു. മാഹി ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറിമാരായ ജിജേഷ് കുമാർ ചാമേരി, സന്ദിപ് ചാലക്കര, മജിദ് കെ.സി ,മേഖല സോഷ്യൽ മീഡിയ കോ-ഡിനേറ്റർ മുഹമ്മദ് മുബാഷ്,മുൻ യുത്ത് കോൺഗ്രസ് ജന: സെക്രട്ടറിമാരായ വിവേക് ചാലക്കര , ശ്രീജേഷ് വളവിൽ , ബാബു എ.പി , ജിജോ വിജയൻ  എന്നിവർ നേതൃത്വം നൽകി.



Post a Comment

Previous Post Next Post